Monday March 18th, 2019 - 11:29:pm
topbanner
topbanner

പദ്മാവതിക്ക് വേണ്ടി 5 ദിവസം കൊണ്ട് ഷാഹിദ് കപൂര്‍ കുറച്ചത് 4 കിലോ

suji
പദ്മാവതിക്ക് വേണ്ടി 5 ദിവസം കൊണ്ട് ഷാഹിദ് കപൂര്‍ കുറച്ചത് 4 കിലോ

വിവാദങ്ങളില്‍ അകപ്പെട്ട് പുറത്തിറങ്ങാന്‍ വൈകുന്ന ചിത്രമാണ് സഞ്ജയ് ലീല ഭന്‍സാലിയുടെ പദ്മാവതി. എന്നാല്‍ ചിത്രത്തില്‍ രാജാവും, റാണിയുമൊക്കെയായി മാറാന്‍ അതില്‍ അഭിനയിച്ച താരങ്ങള്‍ നടത്തിയ തയ്യാറെടുപ്പുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ഷാഹിദ് കപൂറാണ് രജപുത്ര രാജാവായ മഹാറാവല്‍ രത്തന്‍ സിംഗിനെ അവതരിപ്പിച്ചിരിക്കുന്നത്.

കഥാപാത്രമായി മാറാന്‍ അഞ്ച് ദിവസം കൊണ്ട് 4 കിലോ ഭാരമാണ് താന്‍ കുറച്ചതെന്ന് ഷാഹിദ് വെളിപ്പെടുത്തുന്നു. ആക്ഷന്‍ സീനുകളില്‍ 30-40 കിലോ ഭാരമുള്ള ആയുധങ്ങളാണ് അണിയേണ്ടിയിരുന്നത്. ഇതുമൂലമാണ് ഭാരം കുറച്ചത്. എന്നാല്‍ ശാരീരിക അധ്വാനത്തേക്കാള്‍ കഥാപാത്രമായി മാറാനുള്ള മാനസിക തയ്യാറെടുപ്പുകളാണ് ഏറ്റവും സുപ്രധാനമായി താന്‍ കാണുന്നതെന്ന് ഷാഹിദ് വ്യക്തമാക്കുന്നു.

രാജാ രത്തന്‍ സിംഗിന്റെ യഥാര്‍ത്ഥ അവസ്ഥയോട് താതാത്മ്യം പ്രാപിക്കാനുള്ള ശ്രമങ്ങള്‍ ഭന്‍സാലി തന്റെ സ്‌ക്രിപ്റ്റിലൂടെ അവസരമൊരുക്കിയെന്നും ഷാഹിദ് കപൂര്‍ പറഞ്ഞു. സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്റെ അനുമതി ലഭിച്ച ശേഷമാകും ചിത്രം റിലീസ് ചെയ്യുക. രജപുത്ര സംഘങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ ചിത്രം വിവാദത്തിലായിരുന്നു.

 

Viral News

Read more topics: shahid kapoor ,diet, padmawati
English summary
shahid kapoor reduce weight for padmawati
topbanner

More News from this section

Subscribe by Email