Friday September 21st, 2018 - 2:15:am
topbanner
Breaking News

സെക്‌സി ദുര്‍ഗ: സനല്‍കുമാര്‍ ശശിധരന്‍ നിയമനടപടിയിലേക്ക്

Anju NC
സെക്‌സി ദുര്‍ഗ: സനല്‍കുമാര്‍ ശശിധരന്‍ നിയമനടപടിയിലേക്ക്


ന്യൂഡല്‍ഹി: അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിന്നും സെക്‌സി ദുര്‍ഗ സിനിമയെ ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നിയമനടപടിയിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ഫെസ്റ്റിവല്‍ ജൂറി തിരഞ്ഞെടുത്ത ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി തലവന്‍ സുജോയ് ഘോഷ് രാജി വെച്ചതിന് പിന്നാലെയാണ് സനല്‍കുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തു കടക്കാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയെ ഒരു സമൂഹം എത്രമാത്രം ഭീഷണിപ്പെടുത്തുമെന്നാണ് സനല്‍കുമാര്‍ ശശിധരന്‍ സെക്‌സി ദുര്‍ഗയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഇതിനോടകം നേടിയ ചിത്രമാണ് സെക്‌സി ദുര്‍ഗ.

നാല്‍പ്പത്തഞ്ചാമത് റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ അവാര്‍ഡ് നേടിയ ചിത്രത്തിന് അര്‍മേനിയയിലെ യെരെവാന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അപ്രിക്കോട്ട് പുരസ്‌കാരവും ലഭിച്ചു.

English summary
sexy durga: sanalkumar sasidaran moves to hicourt
topbanner

More News from this section

Subscribe by Email