Wednesday November 21st, 2018 - 5:36:pm
topbanner

സിനിമാരംഗത്തു ലൈംഗികചൂഷണം നടക്കുന്നതായി ബോളിവുഡ് മുന്‍താരം ശത്രുഘ്‌നന്‍ സിന്‍ഹ

akhila
സിനിമാരംഗത്തു ലൈംഗികചൂഷണം നടക്കുന്നതായി ബോളിവുഡ് മുന്‍താരം ശത്രുഘ്‌നന്‍ സിന്‍ഹ

മുംബൈ: സിനിമാരംഗത്തു ലൈംഗികചൂഷണം നടക്കുന്നുണ്ടെന്ന ബോളിവുഡ് മുന്‍താരം ശത്രുഘ്‌നന്‍ സിന്‍ഹ. ലൈംഗികചൂഷണം ആദ്യമേ നടന്നുവരുന്ന ഏര്‍പ്പാടാണെന്നും ലൈംഗിക സന്തോഷം ചോദിച്ചുവാങ്ങാറുണ്ടെന്നും കൊടുക്കാറുമുണ്ടെന്നും സിന്‍ഹ പറയുന്നു.

'എന്നെ സന്തോഷിപ്പിക്കൂ, ഞാനും സന്തോഷിപ്പിക്കാം' എന്നത് ജീവിതമുന്നേറ്റത്തിനായി കാലം ളെിയിച്ച പുരാതന മാര്‍ഗമായതിനാല്‍ ഇത്ര വേവലാതിപ്പെടേണ്ടതില്ല. തികച്ചും വ്യക്തിപരമായ തീരുമാനമാണത്.

പെണ്‍കുട്ടികള്‍ക്ക് സിനിമയില്‍ കയറിപ്പറ്റാന്‍ ഒത്തുതീര്‍പ്പുകള്‍ നടത്തേണ്ടിവരാറുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിലുള്ളത് കാസ്റ്റിങ് വോട്ടിന്റെ സമയത്തുള്ളതാകാമെന്നും ഇതു ശരിയാണെന്ന് പറയുന്നില്ലെന്നും അതോടൊപ്പം ചുറ്റിലും കാണുന്ന യാഥാര്‍ഥ്യത്തെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സരോജ് ഖാനെ കുറ്റപ്പെടുത്താതെ അതിനായി വഴങ്ങിക്കൊടുക്കേണ്ട സാഹചര്യമുണ്ടാക്കുന്നവരെ കുറ്റപ്പെടുത്തേടതെന്ന സിന്‍ഹ അഭിപ്രായപ്പെട്ടു. സിനിമയിലെ ലൈംഗികചൂഷണത്തെകുറിച്ച് ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാനും രാഷ്ട്രീയത്തിലെ ലൈംഗികചൂഷണത്തെകുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിയും അഭിപ്രായപ്പെട്ടിരുന്നു.

Read more topics: cinema, bollywood,
English summary
sexual activities on bollywood said actor sathruknan sinha
topbanner

More News from this section

Subscribe by Email