Tuesday February 19th, 2019 - 10:38:am
topbanner

വിജയ് സേതുപതിയുടെ 'സീതാകാത്തി' ട്രെയിലര്‍ റിലീസ് ചെയ്തു

JB
 വിജയ് സേതുപതിയുടെ 'സീതാകാത്തി' ട്രെയിലര്‍ റിലീസ് ചെയ്തു

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി നായകനാകുന്ന 'സീതാകാത്തി'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ബാലാജി തരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'നടുവിലെ കൊഞ്ചം പാക്കാത കാണോം' എന്ന ഹിറ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. 75 സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയില്‍ ട്രെയിലര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

തന്റെ 25-ാമത്തെ ചിത്രമായ 'സീതാകാത്തി'യില്‍ ഒരു എണ്‍പതുകാരന്റെ വേഷമാണ് വിജയ്ക്ക്. 'അയ്യാ' എന്ന് ഏവരും സ്‌നേഹപൂര്‍വ്വം വിളിക്കുന്ന ആദിമൂലം എന്ന സിനിമാ-നാടക നടന്റെ വേഷമാണ് ചിത്രത്തില്‍ വിജയ് സേതുപതിക്ക്. കലയെ സ്‌നേഹിക്കുന്ന ഒരു നടന്റെ ജീവിതവും സിനിമാ രംഗവുമായി അയാള്‍ക്കുണ്ടാകുന്ന ഏറ്റുമുട്ടലുകളുമാണ് ട്രെയിലറില്‍ പറയുന്നത്. ചിത്രത്തിനായി ആരെയും അത്ഭുതപ്പെടുത്തുന്ന മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോ നേരത്തെ തന്നെ റിലീസ് ചെയ്തിരുന്നു.

ചിത്രത്തിലെ വിജയ്യുടെ ലുക്കിനു പിന്നില്‍ ഓസ്‌കര്‍ ജേതാക്കളായ കെവിന്‍ ഹാനെ, അലക്‌സ് നോബിള്‍ എന്നിവരാണ്. പ്രോസ്തറ്റിക് മേക്കപ്പിന് വേണ്ടി വിജയ് സേതുപതിയും സംവിധായകന്‍ ബാലാജി തരണീധരനും അമേരിക്കയില്‍ പോയിരുന്നു. നാല് മണിക്കൂര്‍ സമയമെടുത്താണ് എല്ലാ ദിവസവും മേക്കപ്പ് പൂര്‍ത്തിയാക്കിരിയുന്നത്. പിന്നീട് മേക്കപ്പ് അഴിക്കാന്‍ ഒരു മണിക്കൂര്‍ വേണ്ടി വരും.

Viral News

Read more topics: seethakarthi, trailer, releaced,
English summary
seethakarthi trailer releaced
topbanner

More News from this section

Subscribe by Email