Thursday December 13th, 2018 - 5:16:pm
topbanner

ബാഹുബലിയെ മറികടന്ന് സായ് പല്ലവി ഹിറ്റ്

suji
ബാഹുബലിയെ മറികടന്ന് സായ് പല്ലവി ഹിറ്റ്

ഇന്ത്യയിലും വിദേശത്തും വന്‍ വിജയം നേടിയ ചിത്രമാണ് ബാഹുബലി. ചിത്രത്തിന്റെ പാട്ടുകളും ഹിറ്റായിരുന്നു. രണ്ടാം ഭാഗത്തിലെ സാഹോരെ ബാഹുബലി എന്ന ഗാനം യൂട്യൂബില്‍ തരംഗമായിരുന്നു.

യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട രണ്ടാമത്തെ തെന്നിന്ത്യന്‍ ഗാനമെന്ന റെക്കോര്‍ഡ് ഈ പാട്ടിനായിരുന്നു,കഴിഞ്ഞ ദിവസം സായി പല്ലവി നായികയായി എത്തിയ ഫിദ എന്ന തെലുങ്ക് ചിത്രത്തിലെ വച്ചിന്‍ഡെ എന്ന ഗാനം ഈ റെക്കോര്‍ഡ് മറികടന്നു. 118 മില്യണ്‍ ആളുകളാണ് ഗാനം യൂട്യൂബില്‍ കണ്ടത്. ബാഹുബലി ഗാനം 115 മില്യണും.

ഗാനത്തിലെ ഹൈലൈറ്റ് സായി പല്ലവിയുടെ ഡാന്‍സ് തന്നെ. തെലങ്കില്‍ വന്‍ വിജയമായിരുന്ന ഫിദയുടെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. 149 മില്യണ്‍ ആളുകള്‍ കണ്ട വൈദിസ് കൊലവെറിയെന്ന ഗാനമാണ് തെന്നിന്ത്യയിലെ ഹിറ്റ് .

Read more topics: sayi pallavi, viral
English summary
sayi pallavis viral song
topbanner

More News from this section

Subscribe by Email