Friday September 21st, 2018 - 8:16:am
topbanner
Breaking News

മലയാള സിനിമയിലേക്ക് പുത്തൻ കാൽവെപ്പുമായി സയനോര...

Aswani
മലയാള സിനിമയിലേക്ക് പുത്തൻ കാൽവെപ്പുമായി സയനോര...

അല്‍ഫോണ്‍സ് ജോസഫിന്റെ മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാള ഗാനലോകത്തിനു കിട്ടിയ വ്യത്യസ്ത ശബ്ദത്തിനുടമയാണ് സയോനോര ഫിലിപ്പ് എന്ന ഗായിക. വ്യത്യസ്തമായ ആലാപന ശൈലിയും വേറിട്ട ശബ്ദവും ഉറച്ച നിലപാടുകളും മറ്റ് ഗായകരില്‍ നിന്നും സയനോരയെ വേറിട്ട് നിര്‍ത്തി.

സംഗീത രംഗത്തെ സയനോരയുടെ സാന്നിദ്ധ്യം 14 വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍, സംഗീതസംവിധാന രംഗത്തേക്ക് കൂടി ചുവട് വെച്ചിരിക്കുകയാണവര്‍. ജീന്‍ മര്‍ക്കോസ് സംവിധാനം ചെയ്ത കുട്ടന്‍ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിനാണ് സയനോര, സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി ഒരു സ്ത്രീ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.

Read more topics: malayalam, singer, sayanora philip
English summary
sayanora came in malayalam film industry with a new step
topbanner

More News from this section

Subscribe by Email