Sunday December 16th, 2018 - 6:30:pm
topbanner

സയനോര സംഗീതം നിര്‍വഹിച്ച 'ചക്ക പാട്ട്' പുറത്തിറങ്ങി

Anju NC
സയനോര സംഗീതം നിര്‍വഹിച്ച 'ചക്ക പാട്ട്' പുറത്തിറങ്ങി

സംഗീത സംവിധായകയായി സയനോര അരങ്ങേറ്റം കുറിച്ച ' ചക്ക പാട്ട്' പുറത്തിറങ്ങി. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെയാണ് സംഗീത സംവിധായകയായി സയനോര അരങ്ങേറ്റം കുറിച്ചത്. അന്‍വര്‍ അലിയാണ് ഗാനരചന. സന്നിദാനന്ദനും ആര്‍ജെ നിമ്മിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തില്‍ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്. ശ്രിന്ദ, മിഥുന്‍ രമേശ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
sayanora philip chakka patt official
topbanner

More News from this section

Subscribe by Email