Friday September 21st, 2018 - 4:19:am
topbanner
Breaking News

നയൻസ് സത്യന്‍ അന്തിക്കാടിനെ പുലർച്ചെ വിളിച്ചു പറഞ്ഞതെന്ത്?

NewsDesk
നയൻസ് സത്യന്‍ അന്തിക്കാടിനെ പുലർച്ചെ വിളിച്ചു പറഞ്ഞതെന്ത്?

സത്യൻ അന്തിക്കാടിൻറെ 'മനസ്സിനക്കരെ' എന്ന സിനിമയിലെ നായികയായി നയന്‍താരയ്ക്ക് ഫോട്ടോഷൂട്ട് നടത്തിയ ശേഷം പറഞ്ഞു 'പൊയ്‌ക്കോളൂ. രണ്ടുദിവസം കഴിഞ്ഞ് വീഡിയോ ക്ലിപ്പിംഗ് നോക്കിയ ശേഷം കഥാപാത്രത്തിന് ചേരുമെന്ന് നോക്കിയാല്‍ വിളിക്കാം. അപ്പോള്‍ വന്നാല്‍ മതി'.

രണ്ടുമൂന്ന് ദിവസം കഴിഞ്ഞ് ക്ലിപ്പിംഗ് പരിശോധിച്ചപ്പോള്‍ അതിമനോഹരിയാണ് ആ കുട്ടിയെന്ന് മനസിലായി. ആത്മവിശ്വാസമുള്ള മുഖവും ചിരിയും. 'ഗൌരി' എന്ന കഥാപാത്രമാകാന്‍ ഈ കുട്ടി മതിയെന്ന് ജയറാം അടക്കം എല്ലാവരും പറഞ്ഞു.

അപ്പോള്‍ തന്നെ നയന്‍താരയെ സത്യന്‍ അന്തിക്കാട് ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ചോഫ് ആയിരുന്നു. പലതവണ വിളിച്ചിട്ടും കിട്ടിയില്ല. ഒടുവില്‍ താന്‍ വിളിച്ചിരുന്നു എന്നും തിരിച്ചുവിളിക്കണമെന്നും കാണിച്ച് ഒരു മെസേജ് അയച്ചു സത്യന്‍.

പുലര്‍ച്ചെ മൂന്നുമണിക്കാണ് നയന്‍താരയുടെ കോള്‍ വന്നത്. ഇപ്പോള്‍ മെസേജ് കണ്ടതുകൊണ്ട് വിളിച്ചതാണെന്നും താന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നില്ലെന്നും നയന്‍താര അറിയിച്ചു. അഭിനയിക്കേണ്ട എന്നാണത്രേ തീരുമാനം. തന്റെ അങ്കിള്‍ സമ്മതിക്കില്ലെന്നും ആദ്യം പഠനം പൂര്‍ത്തിയാക്കാനാണ് അവരെല്ലാം പറയുന്നതെന്നും നയന്‍താര അറിയിച്ചു.

എന്നാല്‍ 'കുട്ടിക്കും മാതാപിതാക്കള്‍ക്കും ഇഷ്ടമാണെങ്കില്‍ വന്ന് അഭിനയിക്കണമെന്നും അങ്കിളിനോട് പറയാനുള്ള മറുപടി താന്‍ പറഞ്ഞുതരാമെന്നും' സത്യന്‍ അന്തിക്കാട് ധൈര്യം കൊടുത്തതോടെ നയന്‍താര സമ്മതിച്ചതെന്നും ഒരു മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

മലയാളി നഴ്‌സ് ചിക്കുവിന്റെ കൊലപാതകം; ഭര്‍ത്താവിന് നാട്ടിലേക്ക് മടങ്ങാനാകില്ല

ശബരിമല വി ഐ പി ക്യൂ.. ദേവസ്വം ബോര്‍ഡ്പ്രസിഡന്റിനു ഒരു തുറന്ന കത്ത്

ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്ന്: കാവ്യ

English summary
sathyan anthikkad interview grihalakshmi
topbanner

More News from this section

Subscribe by Email