Saturday September 22nd, 2018 - 1:17:am
topbanner

അതിശയിപ്പിക്കുന്നതാണ് ജയസൂര്യ എന്ന നടന്റെ വളര്‍ച്ച ; സത്യന്‍ അന്തിക്കാട്

suji
അതിശയിപ്പിക്കുന്നതാണ് ജയസൂര്യ എന്ന നടന്റെ വളര്‍ച്ച ; സത്യന്‍ അന്തിക്കാട്

ഫുട്‌ബോള്‍ ഇതിഹാസം വി പി സത്യനെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ ജയസൂര്യയെ അഭിനന്ദിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണെന്നും സിനിമയിലുടനീളം ജയസൂര്യയെന്ന നടനെയല്ല വി പി സത്യന്‍ എന്ന കളിക്കാരനെ മാത്രമേ നമ്മള്‍ കാണൂവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ

അറിവുള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കഥകള്‍ നമുക്ക് ചുറ്റും തന്നെയുണ്ടെന്ന്. അത് കാണാനുള്ള കണ്ണുണ്ടായാല്‍ മാത്രം മതി.

'ക്യാപ്റ്റനി'ലൂടെ പ്രജീഷ് സെന്‍ അത് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പുതിയ സംവിധായകര്‍ പലര്‍ക്കുമുള്ള മനോഹരമായ കയ്യടക്കത്തോടെ.

വി.പി.സത്യന്‍ മലയാളിക്ക് അപരിചിതനല്ല. പക്ഷേ 'ക്യാപ്റ്റന്‍' എന്ന സിനിമ കാണുമ്പോഴാണ് സത്യന്‍ ആരായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ആ ജീവിതത്തിന് നമ്മുടെ മനസ്സിനകത്തേക്ക് പന്ത് തൊടുക്കാന്‍ ശക്തിയുണ്ടായിരുന്നുവെന്നറിയുന്നതും.

ജയസൂര്യ എന്ന നടന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. സിനിമയിലുടെനീളം ജയസൂര്യയെയല്ല, വി.പി.സത്യന്‍ എന്ന കളിക്കാരനെയേ നമ്മള്‍ കാണുന്നുള്ളൂ. ചലനങ്ങളും നിശ്ശബ്ദമായ നോട്ടങ്ങളും കൊണ്ട് താന്‍ മികച്ച നടന്മാരുടെ നിരയില്‍ തന്നെയെന്ന് ജയസൂര്യ തെളിയിക്കുന്നു. അനു സിതാരയുടെ ഒതുക്കമുള്ള അഭിനയവും എടുത്ത് പറയേണ്ടതാണ്.

ക്യാപ്റ്റന്റെ ശില്പികള്‍ക്ക് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങള്‍ !

 

Read more topics: jayasurya, sathyan anthikadu
English summary
sathyan anthikad praise jayasuryas acting in captain
topbanner

More News from this section

Subscribe by Email