Saturday May 25th, 2019 - 1:11:pm
topbanner
topbanner

എ.ആര്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി

JB
എ.ആര്‍ മുരുകദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി; സര്‍ക്കാരിലെ വിവാദ രംഗങ്ങള്‍ ഒഴിവാക്കി

ചെന്നൈ: രാഷ്ട്രീയ സൂചനകളുള്ള രംഗങ്ങളുടെ പേരില്‍ വിജയ് ചിത്രമായ 'സര്‍ക്കാരി'നെതിരായ അണ്ണാഡിഎംകെയുടെ പ്രതിഷേധം തെരുവിലേക്ക് പടര്‍ന്നതോടെ തമിഴ്‌നാട്ടില്‍ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കി. ചിത്രത്തിന്റെ സംവിധായകന്‍ എ.ആര്‍ മുരുകദോസിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി വൈകി പൊലീസ് പരിശോധനയ്‌ക്കെത്തിയിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് സംവിധായകന്‍ കോടതിയെ സമീപിച്ചു. നവംബര്‍ 27വരെ മുരുകദോസിനെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ വിവാദ രംഗങ്ങള്‍ നീക്കിയ ചിത്രമാണ് പ്രദര്‍ശിപ്പിച്ചത്. കേരളം ഉള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍ ഇതു ബാധകമാകില്ലെന്നാണ് വിവരം.

വ്യാഴാഴ്ച മുരുകദോസ് വീട്ടിലില്ലാത്തതിനാല്‍ പൊലീസ് മടങ്ങുകയായിരുന്നു എന്നാണ് വിവരം. അതിനിടെ, സംവിധായകന്റെ വീട്ടില്‍ രാത്രി വൈകി പൊലീസെത്തിയതില്‍ താരങ്ങളായ രജനീകാന്തും വിശാലും അടക്കം സിനിമാമേഖലയില്‍ നിന്നുള്ളവര്‍ പ്രതിഷേധം രേഖപ്പെടുത്തി. സെന്‍സര്‍ ചെയ്ത സിനിമകളില്‍ ഇടപെടാനുള്ള സര്‍ക്കാര്‍ നീക്കം ശരിയല്ലെന്ന് വിശാല്‍ പറഞ്ഞു. വിജയ് ചിത്രങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന രാഷ്ട്രീയ ഇടപെടല്‍ ശരിയല്ലെന്ന് നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവും അഭിപ്രായപ്പെട്ടു.

English summary
sarkar director murugadoss moves madras hc for anticipatory bail
topbanner

More News from this section

Subscribe by Email