Sunday September 23rd, 2018 - 12:05:pm
topbanner

സരിത അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രം നിര്‍ത്തിവെച്ചു

NewsDesk
സരിത അഭിനയിക്കുന്ന ഷാജി കൈലാസ് ചിത്രം നിര്‍ത്തിവെച്ചു

കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത അഭിനയിച്ചുകൊണ്ടിരിക്കുന്ന ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. സോളാര്‍ തട്ടിപ്പ് കഥയാക്കി ഷാജി കൈലാസ് ഒരുക്കുന്ന സംസ്ഥാനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് മുടങ്ങിയത്.

നിര്‍മാതാവിന് സാമ്പത്തികപരമായി ഉണ്ടായ ചില പ്രശ്‌നങ്ങളാണ് ചിത്രം മുടങ്ങാന്‍ കാരണമെന്നാണ് വിവരം. അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പണം നല്‍കാന്‍ കഴിയാതെ വന്നതോടെ നിര്‍മാതാവിനെതിരെ ചിലര്‍ ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ തന്റെ ഭാര്യ മരിച്ചതിനെ തുടര്‍ന്നാണ് ഷൂട്ട് നിര്‍ത്തിവച്ചതെന്നും ഈ സമയം ചില ക്രൂമെമ്പേഴ്‌സിന് പണം നല്‍കാനായില്ലെന്നും നിര്‍മാതാവ് പറഞ്ഞു. പാലക്കാട് നെന്മാറയിലെ ചിത്രത്തിന്റെ ലൊക്കേഷനില്‍ സരിത ഒരാഴ്ച ഉണ്ടായിരുന്നു.

English summary
saritha s nair movie stops production due to financial problem
topbanner

More News from this section

Subscribe by Email