Wednesday September 19th, 2018 - 4:57:am
topbanner
Breaking News

ശരത്കുമാര്‍ മാപ്പു പറയണമെന്ന് രജനീകാന്തിന്റെ ആരാധകര്‍

NewsDesk
ശരത്കുമാര്‍ മാപ്പു പറയണമെന്ന് രജനീകാന്തിന്റെ ആരാധകര്‍

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ശരത് കുമാര്‍ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ പറയണമെന്ന് രജനികാന്ത് ഫാന്‍സ് അസോസിയേഷന്‍.

ശരത്കുമാറിനെതിരെ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. തങ്ങളുടെ സൂപ്പര്‍സ്റ്റാറിനോട് ശരത്കുമാര്‍ മാപ്പ് പറയണമെന്നാണ് ഇവരുടെ ആവശ്യം.

രജനികാന്ത് രാഷ്ട്രീയത്തിലേയ്ക്ക് വന്നാല്‍ ആദ്യം എതിര്‍ക്കുന്നത് താനായിരിക്കുമെന്നാണ് ശരത് കുമാറിന്റെ പ്രതിരകണം. തുഗ്ലക് മാസികയുടെ മുന്‍ പത്രാധിപര്‍ ചോ രാമസാമിയുടെ അനുസ്മരണ ചടങ്ങിനിടെയാണ് തമിഴകത്തെ നിലവിലെ രാഷ്ട്രീയം അസാധാരണ സ്ഥിതി വിശേഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് രജനികാന്ത് പറഞ്ഞത്.

ഇതു വിവാദമായതോടെ രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന്റെ സൂചനകളാണിതെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ഈ സാഹചര്യത്തിലാണ് രജനികാന്തിനെതിരെ ശരത്കുമാര്‍ പ്രതികരിച്ചതും ഇതിനെതിരെ ഫാന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയതും.

Read more topics: Sarath Kumar, Rajinikanth
English summary
Sarath Kumar Defends Comments on Rajinikanth
topbanner

More News from this section

Subscribe by Email