Saturday November 23rd, 2019 - 1:25:am
topbanner

ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

NewsDesk
ശരണ്യ മോഹൻ അമ്മ ആയി: ഒരു നടിയ്ക്കും ഇത്തരത്തിലുള്ള അനുഭവം വന്നു കാണില്ല

നടി ശരണ്യ മോഹൻ അമ്മ ആയി, സങ്കടം പങ്ക് വച്ച് ശരണ്യയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഒരു നടിയ്ക്കും അമ്മയായതിനു ശേഷം ഇത്തരത്തിലുള്ള കമന്റുകള്‍ നേരിടേണ്ടി വന്നു കാണില്ല അമ്മയായതിന്റെ വാര്‍ത്തയ്ക്കു കീഴില്‍ മോശം കമന്റ്സ്.സങ്കടം പങ്ക് വച്ച് ശരണ്യാ മോഹന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ശരണ്യയുടെ ഭര്‍ത്താവിന്റെ പോസ്റ്റും ഒപ്പമുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിലാണ് സംഭവം നടന്നത്. ശരണ്യ അമ്മയായതിന്റെ വാര്‍ത്തയ്ക്ക് കീഴിലാണ് മോശം കമന്റുകള്‍ വന്ന് നിറഞ്ഞത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ആണ്‍ കുഞ്ഞിന് ശരണ്യ ജന്മം നല്‍കിയത്. ഈ വിവരം അറിയിച്ച് ശരണ്യ സ്വന്തം പേജില്‍ ഇട്ട പോസ്റ്റിനു താഴെ മോശം കമന്റുകള്‍ വന്നിട്ടില്ല. വാര്‍ത്ത വന്ന സൈറ്റിന്റെ പേജിലാണ് കമന്റുകള്‍ എത്തിയത്.

ഓണ്‍ലൈന്‍ സമൂഹം ഇത്രമാത്രം ക്രൂരമായിരുന്നുവെന്ന് ഇപ്പോഴാണ് മനസിലായത് എന്നാണ് ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇത്തരം മാനസിക രോഗികളുടെ രോഗശമനത്തിനായി പ്രാര്‍ത്ഥിക്കുന്നു എന്നും പോസ്റ്റിലുണ്ട്.

ശരണ്യയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം:

Saranya Mohan

Thank You All for your wishes and prayers :) We are doing extremely good :)

There is some thing else i would like to share with you ,rather an unpleasant one though.
On Wednesday there was a news in manorama online regarding "Saranya mohan becoming a mother "
Thanks to Manorama online for that .
I really understood how much cruel the online society can be :)

So many hate ful comments about a lady becoming a mother ..90 percent being the so called educated malayali community .

I am very proud of being a woman and am happy that I have a real man besides me who understands me for what I am :)
There is a saying "A man who treats his woman like a princess is proof that he has been raised by a queen "

I wish , the guys who have posted such abhorrent comments about a lady becoming a mother, a speedy recovery from such chronic mental illness .

-Saranya

ആദ്യമായി എന്റെ എല്ലാ പ്രിയ സുഹൃത്തുകൾക്കും നന്ദി .ആശംസകൾക്കും അനുഗ്രഹങ്ങൾക്കും നന്ദി .
ശരണ്യയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു .
ഇനി അടുത്തത്.
ഒരു സുഹൃത്ത് അയച്ച മനോരമ ഓൺലൈൻ ലിങ്ക് കണ്ടു .
"ശരണ്യ മോഹൻ 'അമ്മ ആയി " .
ആരും തന്നെ മനോരമയെ വിളിച്ചിട്ടു ന്യൂസ് ആകാൻ പറഞ്ഞിട്ടില്ല
ആ ലിങ്ക് തുറന്നപ്പോൾ കണ്ട കമന്റ്സ് .
ഹോ ! എത്ര മനോഹരം .
സമ്പൂർണ സാക്ഷരത.സംസ്കാര കേരളം .ഇനി എന്തെങ്കിലും വിശേഷണം ഉണ്ട് എങ്കിൽ അതും കൂടി ചേർക്കാൻ മറക്കരുത് .
അമ്മയെയും കുഞ്ഞിനേയും അനുഗ്രഹിച്ചു കൊണ്ടുള്ള കമന്റ് ഇല്ല എന്ന് മാത്രമല്ല വളരെ അധികം നീചമായ രീതിയിലുള്ള പ്രതികരണങ്ങളും .
ആദ്യം ദേഷ്യം തോന്നി .. പിന്നീട് മനസിനെ ശാന്തം ആക്കി പറഞ്ഞു .
ഈ കമന്റ് ഇട്ടവർ ഒക്കെ അസുഖ ബാധിതർ ആണ് എന്ന് .
മാനസിക രോഗികൾ . ഒരു പക്ഷെ ഏറ്റവും അധികം മാനസിക വൈകൃതങ്ങൾ ഉള്ള ഒരു പറ്റം മനുഷ്യർ .മനുഷ്യർ എന്നൊക്കെ വിളിക്കാൻ കഴിയുമോ എന്ന് സംശയം .
നരേന്ദ്ര മോഡി കേരളത്തെ സോമാലിയ ആയി വിശേഷിച്ചപ്പോൾ ഒരു പറ്റം ആൾകാർ എതിർത്ത് കൊണ്ട് വന്നിരുന്നു .ശെരിക്കും എതിർക്കേണ്ടതാണ് .കാരണം സൊമാലിയ കാർ ഇത്രയും നീചൻ മാർ അല്ല .
അഭിപ്രായ സ്വാതന്ത്ര്യം എന്നുള്ളത് ഒരു അവകാശം ആണ് ..എന്നാൽ ഇത്തരം അഭിപ്രായ സ്വാതന്ത്ര്യം മലയാളിക്ക് നല്ല രീതിയിൽ ചീത്ത പേര് ഉണ്ടാകുന്നു .
ഒരു നീചമായ കമന്റ് അടിച്ചു ലൈക് വാരി കൂടി രതി മൂർച്ചയിൽ നിൽക്കുന്ന ഒരു പ്രിയ സഹോദരനോട് :

.ശരണ്യയും കുഞ്ഞും സുഖം ആയി ഇരിക്കുന്നു .കവർ ഫോട്ടോയും പ്രൊഫൈലും കണ്ടപ്പോൾ താങ്കളും ഒരു അച്ഛൻ എന്ന പദവി അലങ്കരിക്കുന്ന ഒരാൾ ആണ് എന്ന് .ഇത്രയും നീചമായ ഒരു കമന്റ് അടിച്ചു എന്ത് സന്തോഷം ആണ് കിട്ടിയത് എന്ന് എനിക്കറിയില്ല .
എന്തായാലും താങ്കളുടെ കവർ ഫോട്ടോയിൽ കാണുന്ന കുട്ടികൾ ,പെൺകുട്ടികൾക്ക് ഒരിക്കലും നിങ്ങൾ പറഞ്ഞ രീതിയിൽ ഉള്ള അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു .സർവ ഐശ്വര്യങ്ങളും നേർന്നൊരു ജീവിതം കുട്ടികൾക്ക് ഞാനും എന്റെ ഭാര്യ ശരണ്യയും നേരുന്നു .നന്ദി !
-അരവിന്ദ്

saranya mohan Baby boy

 

Read more topics: saranya mohan, facebook post,
English summary
actress saranya mohan blessed with baby boy
topbanner

More News from this section

Subscribe by Email