Sunday September 23rd, 2018 - 6:14:am
topbanner

സാറാ ഖാന്റെ ആദ്യ ചിത്രം തന്നെ കല്ലുകടി ; താരത്തിനെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കോടതിയില്‍

suji
സാറാ ഖാന്റെ ആദ്യ ചിത്രം തന്നെ കല്ലുകടി ; താരത്തിനെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കോടതിയില്‍

സെയ്ഫ് അലി ഖാന്റെ മകള്‍ സാറയ്‌ക്കെതിരെ കരാര്‍ലംഘനത്തിന് പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചു. കേദാര്‍ നാഥ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്ക് ഡേറ്റില്ലെന്ന് സാറ അറിയിച്ചതിനെ തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. സാറയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റ ചിത്രമായിരുന്നു. കേദാര്‍ നാഥ്. രണ്‍വീര്‍ നായകനായെത്തുന്ന സിംബയില്‍ സാറ ഒപ്പുവച്ചതാണ് അണിയറപ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. 2018 സെപ്തംബര്‍ വരെ കേദാര്‍നാഥിനായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു എന്ന് സാറ ഒപ്പു വെച്ച കരാറിലുണ്ടായിരുന്നു. എന്നാല്‍ സിംബയില്‍ ഒപ്പു വെച്ചതിനെ തുടര്‍ന്ന് ജൂണ്‍ അവസാനം വരെ കേദാര്‍നാഥിനായി ഡേറ്റില്ലെന്നായിരുന്നു സാറയുടെ നിലപാട്. തന്റെ മാനേജര്‍ വഴിയാണ് അവര്‍ ഇത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ അറിയിച്ചത്.

കേദാര്‍നാഥിന്റെ ചിത്രീകരണം സാറ കാരണം വളരെ നീണ്ടു പോയെന്നും അതിനാല്‍ 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് അണിയറപ്രവര്‍ത്തകരുടെ ആവശ്യം. അഭിഷേക് കപൂര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയിലെ നായകന്‍ സുശാന്ത് സിംഗ് രാജ്പുതാണ്. കേദാര്‍നാഥ് നവംബര്‍ 30ന് തീയേറ്ററുകളിലെത്തും.

 

Read more topics: sara khan, kedarnath
English summary
sara khan first movie itself in issue
topbanner

More News from this section

Subscribe by Email