topbanner
Thursday February 22nd, 2018 - 12:54:am
topbanner
Breaking News

നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയവർ കുടുങ്ങും

NewsDesk
നടി സനുഷ വാഹനാപകടത്തില്‍ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയവർ കുടുങ്ങും

യുവനടി സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരേ സൈബര്‍ സെല്ലില്‍ പരാതി നൽകും . സനുഷയുടെ പിതാവ് കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞദിവസമാണ് വാട്ട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നടി സനുഷ കാര്‍ അപകടത്തില്‍ മരണപ്പെട്ടു എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. ഒരു അപകടത്തില്‍പ്പെട്ട ഇനോവ കാറിന്‍റെയും താരത്തിന്‍റെയും ഫോട്ടോ വച്ചായിരുന്നു പ്രചരണം. 

സനുഷയുടെ പിതാവ് സന്തോഷ് ഇന്നു കണ്ണൂര്‍ സൈബര്‍ സെല്ലിനാണ് പരാതി നല്കുന്നത്. സനുഷയും കുടുംബവും കഴിഞ്ഞ 29ന് കൊല്ലൂര്‍ മൂകാംബികയില്‍ പോയിരുന്നു. തിരികെവരുന്ന വഴിയാണ് അപകടവാര്‍ത്ത കേട്ടത്. കേട്ടപ്പോള്‍ തമാശയായി തോന്നിയെന്ന് സനുഷ പറഞ്ഞു.

ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ അത്യന്തം ദുഖകരമാണ്. അതിനാല്‍ തന്നെ ഇതിന് എതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് സനുഷ കേരള ഓണ്‍ലൈൻ ന്യൂസിനോട് പറ‍ഞ്ഞു.

നേരത്തെ ഇത്തരത്തില്‍ സിനിമ രംഗത്തെ പ്രമുഖര്‍ മരണപ്പെട്ടു എന്നതരത്തില്‍ പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് നടന്നിരുന്നു. ജഗതി, സലീംകുമാര്‍ തുടങ്ങിയ പലരും ഇത്തരം സൈബര്‍ വ്യാജവാര്‍ത്തയും ഇരകളായിരുന്നു. ഇതിന്‍റെ ഒടുവിലത്തെ ഉദാഹരണമാകുകയാണ് സനുഷ.

Read more topics: actors, sanusha, accident,
English summary
sanusha car accident death news
topbanner

More News from this section

Subscribe by Email