Monday November 19th, 2018 - 2:52:pm
topbanner

സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണ്ണാടകയ്‌ക്കോ എഴുതി കൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

suji
സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണ്ണാടകയ്‌ക്കോ എഴുതി കൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ പ്രതിഷേധങ്ങളും ശക്തമാണ്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ശബരിമല തമിഴ്‌നാടിനോ കര്‍ണാടകയ്‌ക്കോ വിട്ടു നല്‍കണമെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അഭിപ്രായം.

ശബരിമല വിഷയത്തെ സംബന്ധിച്ച് സന്തോഷ് പണ്ഡിറ്റ് തന്റെ വെബ് സൈറ്റിലൂടെയാണ് നിലപാട് വ്യക്തമാക്കിയത്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ശബരിമല കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണ് വേണ്ടത്. എല്ലാ മാധ്യമ പ്രവര്‍ത്തകരും തല്‍സമയ വാര്‍ത്തകള്‍ക്കായി ശബരിമലയില്‍ മത്സരിക്കുകയാണ്. ഭൂരിഭാഗം മാധ്യമങ്ങളും വിശ്വാസികള്‍ക്കെതിരാണ്. ദേവസ്വം ബോര്‍ഡ് ശബരിമല ഭരണത്തില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുമെന്നും സന്തോഷ് അഭിപ്രായപ്പെട്ടു.

English summary
santhosh pandit about sabarimala issue
topbanner

More News from this section

Subscribe by Email