Wednesday December 19th, 2018 - 4:59:am
topbanner

നിവിന്റെ മിഖായേലില്‍ ശാന്തി കൃഷ്ണ; ഉണ്ണി മുകുന്ദനും എത്തുമെന്ന് സൂചന

suji
നിവിന്റെ മിഖായേലില്‍ ശാന്തി കൃഷ്ണ; ഉണ്ണി മുകുന്ദനും എത്തുമെന്ന് സൂചന

മലയാളി സിനിമയിലെ സീനിയര്‍ താരം ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയില്‍ തിരികെ എത്തിയത്. നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയാണ് ഈ തിരിച്ചുവരവ് നടന്നത്. ഇപ്പോള്‍ നിവിന്റെ പുതിയ ചിത്രമായ മിഖായേലിലും താരം അഭിനയിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിഖായേല്‍. കുടുംബ ബന്ധങ്ങള്‍ പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ക്രൈം ത്രില്ലര്‍ ഗണത്തിലാണ് ഉള്‍പ്പെടുക. കുടുംബത്തെ പ്രാധാന്യത്തോടെ കാണുന്ന കഥാപാത്രമാണ് നിവിന്റേത്.

നിവിന്‍, ശാന്തി കൃഷ്ണ എന്നിവര്‍ക്ക് പുറമെ സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഷൂട്ട് ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുനന്ദന്‍ സുപ്രധാന കഥാപാത്രമായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Read more topics: santhi krishna, nivin, mikhayel
English summary
santhi krishna in nivins mikhayel
topbanner

More News from this section

Subscribe by Email