Wednesday October 17th, 2018 - 1:22:pm
topbanner
Breaking News

രണ്‍ബീറിന്റെ സഞ്ജയ് ദത്ത് ലുക്ക് കലക്കി

suji
രണ്‍ബീറിന്റെ സഞ്ജയ് ദത്ത് ലുക്ക് കലക്കി

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം പറയുന്ന സഞ്ജുവിന്റെ ടീസര്‍ പുറത്ത്. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഞ്ജയ് ദത്തിന്റെ വേഷം ചെയ്യുന്നത് രണ്‍ബീര്‍ കപൂറാണ്.

ചിത്രത്തിനായി അടിമുടി സഞ്ജയ് ദത്ത് ആയി മാറിയിരിക്കുകയാണ് രണ്‍ബീര്‍. താരത്തിന്റെ ശരീരഭാഷയും മേക്ക് ഓവറുമെല്ലാം വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.

സിനിമയില്‍ പരേഷ് രാവല്‍, ദിയ മിര്‍സ, സോനം കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവരും അഭിനയിക്കുന്നുണ്ട. തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിജിത്ത് ജോഷിയാണ്. വിധു വിനോദ് ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാര്‍ ഹിറാനിയാണ്.ത്രീ ഇഡിയറ്റ്‌സ്, പികെ തുടങ്ങിയ സിനിമകളൂടെ പോലെ വലിയൊരു വിജയമാകും ഈ ചിത്രമെന്ന പ്രതീക്ഷയിലാണ് ഏവരും.

 

 

Read more topics: sanju , ranbir, sanjat dutt
English summary
sanju teaser released
topbanner

More News from this section

Subscribe by Email