Wednesday November 14th, 2018 - 2:31:pm
topbanner

സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ പ്രയോഗിച്ച ട്രിക്ക് വെളിപ്പെടുത്തി സംവിധായകന്‍; അമ്മയുടെ കല്ലറ കാണിക്കാന്‍ കൊണ്ടുപോകും, പിന്നെ കുറച്ച് ഡയലോഗും!

suji
സഞ്ജയ് ദത്ത് 308 സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ പ്രയോഗിച്ച ട്രിക്ക് വെളിപ്പെടുത്തി സംവിധായകന്‍; അമ്മയുടെ കല്ലറ കാണിക്കാന്‍ കൊണ്ടുപോകും, പിന്നെ കുറച്ച് ഡയലോഗും!

ദില്ലി: ബോളിവുഡിലെ ബാഡ് ബോയി എന്ന് വളരെ നേരത്തെ തന്നെ കുപ്രശസ്തി നേടിയ താരമാണ് സഞ്ജയ് ദത്ത്. മാന്യന്‍മാരായ മാതാപിതാക്കള്‍ക്ക് പിറന്നിട്ടും വഴിപിഴച്ച് പോയ സഞ്ജയ് ഒടുവില്‍ മുംബൈ സ്‌ഫോടനക്കേസില്‍ വരെ അകത്തായി. സംഭവബഹുലമായ ആ ജീവിതകഥ സംവിധായകന്‍ രാജ്കുമാര്‍ ഹിറാനി സഞ്ജുവെന്ന പേരില്‍ സിനിമയാക്കി പുറത്തിറക്കുകയാണ്.

308 സ്ത്രീകള്‍ക്കൊപ്പമെങ്കിലും കിടക്ക പങ്കിട്ടതായി സ്വയം വെളിപ്പെടുത്തിയ ആളാണ് സഞ്ജയ് ദത്ത്. എന്നാല്‍ ഇതിനായി കൈയിലുള്ള പണമോ, സ്‌റ്റൈലോ ഒന്നുമല്ല താരം പ്രയോഗിച്ചതെന്ന് സംവിധായകന്‍ ഹിറാനി പറയുന്നു. അമ്മയുടേതെന്ന പേരില്‍ വേറെ ആരുടെയെങ്കിലുമൊക്കെ കല്ലറയ്ക്ക് മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി ഇമോഷണല്‍ ബ്ലാക്‌മെയിലാണ് താരത്തിന്റെ ട്രിക്ക്.

'ഏതെങ്കിലും പെണ്‍കുട്ടിയുമായി ഡേറ്റിംഗ് തുടങ്ങും. ആദ്യത്തെ ചടങ്ങ് സെമിത്തേരിയാണ്. ഞാന്‍ നിന്നെ അമ്മയെ കാണിക്കാന്‍ വേണ്ടി കൊണ്ടുവന്നതാണ്. കേട്ടുകേള്‍വിയില്ലാത്ത ആ ചടങ്ങോടെ പെണ്‍കുട്ടിക്ക് സഞ്ജുവിനോട് ഇമോഷണലായി അടുപ്പം വരും, യഥാര്‍ത്ഥത്തില്‍ അത് വേറെ ഏതെങ്കിലും വ്യക്തിയുടെ അമ്മയുടെ കല്ലറയാകും', ഹിറാനി പറഞ്ഞു.

വലയില്‍ വീഴ്ത്താന്‍ ഇമോഷണല്‍ തന്ത്രം പ്രയോഗിക്കുന്നതോടൊപ്പം തന്നെ വിട്ടുപോകുന്ന പെണ്‍കുട്ടികളോട് പകരം വീട്ടുന്നതും താരത്തിന്റെ രീതിയാണ്. തന്റെ തലമുറയിലെ എല്ലാ അഭിനേത്രികളോടും പ്രണയത്തിലായിട്ടുള്ള സഞ്ജയ് ദത്ത് സീനിയേഴ്‌സിനെയും വെറുതെവിട്ടില്ല. രണ്‍ബീര്‍ കപൂറാണ് സഞ്ജയുടെ റോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്ത്രീവിഷയത്തില്‍ താന്‍ സഞ്ജയ് ദത്തിന്റെ ഏഴയലത്ത് വരില്ലെന്ന് രണ്‍ബീര്‍ വ്യക്തമാക്കി.

 

 

English summary
sanju director reveals sanjay dutts secret of sleeping with 308 women
topbanner

More News from this section

Subscribe by Email