Wednesday November 21st, 2018 - 11:47:am
topbanner

സഞ്ജു ഇത് എങ്ങോട്ടാണ്; 13ാം ദിനം 300 കോടി ക്ലബ്ബില്‍

suji
 സഞ്ജു ഇത് എങ്ങോട്ടാണ്; 13ാം ദിനം 300 കോടി ക്ലബ്ബില്‍

മുംബൈ: സഞ്ജയ് ദത്തിന്റെ തലതെറിച്ച ജീവിതത്തിന്റെ കഥ പറയുന്ന രണ്‍ബീര്‍ കപൂര്‍ ചിത്രം സഞ്ജുവിന്റെ ബോക്‌സ് ഓഫീസ് തെരോട്ടത്തിന്റെ വേഗത കുറയ്ക്കാന്‍ മഴയ്ക്കും കഴിയുന്നില്ല. ജൂണ്‍ 29ന് റിലീസ് ചെയ്ത രാജ്കുമാര്‍ ഹിറാനിയുടെ ഈ ചിത്രം ഒരാഴ്ച കൊണ്ട് 200 കോടി ക്ലബ് കീഴടക്കിയിരുന്നു.

ബോളിവുഡിലെ വിവാദ നായകനാണ് സഞ്ജയ് ദത്ത്. താരത്തിന്റെ ജീവിതം മയക്കുമരുന്നിലും, സ്ത്രീയിലും തുടങ്ങി ഒടുവില്‍ അധോലോക ബന്ധവും മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ വരെയെത്തി ഒടുവില്‍ ജയില്‍ശിക്ഷയും അനുഭവിച്ചു.

സഞ്ജയ് ദത്തിന്റെ ഈ ജീവിതം അല്‍പ്പം സഹതാപ തരംഗത്തോടെയാണ് ചിത്രത്തില്‍ സൃഷ്ടിച്ചിരിക്കുന്നതെന്നാണ് ആരോപണമെങ്കിലും ചിത്രത്തിന്റെ ബിസിനസ്സ് ഇപ്പോഴും മുന്നോട്ടാണ്. രണ്‍ബീര്‍ ദത്തിനെ മികച്ച രീതിയില്‍ അവതരിപ്പിച്ചെന്ന പ്രശംസയും ലഭിച്ചു കഴിഞ്ഞു.

റിലീസ് ചെയ്ത് 13 ദിവസം പിന്നിട്ടിട്ടും രണ്‍ബീര്‍ ചിത്രം നിറഞ്ഞ തീയേറ്ററുകളിലാണ് ഓടുന്നത്. വെള്ളിയാഴ്ച പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതോടെ സഞ്ജുവിന്റെ കുതിപ്പിന് വിരാമമാകുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

 

Read more topics: sanju ,box office collection
English summary
sanju box office collection in 13 days
topbanner

More News from this section

Subscribe by Email