topbanner
Sunday May 28th, 2017 - 10:26:am
topbanner

ശ്രീനിവാസൻ നായകനാവുന്ന ചിത്രം പറശിനിക്കടവിൽ ഷൂട്ടിംഗ് തുടങ്ങി

NewsDesk
ശ്രീനിവാസൻ നായകനാവുന്ന ചിത്രം പറശിനിക്കടവിൽ ഷൂട്ടിംഗ് തുടങ്ങി

തളിപ്പറമ്പ്:  ശ്രീനിവാസൻ നായകനാവുന്ന പുതിയ സിനിമ പറശിനിക്കടവിൽ ചിത്രീകരണം തുടങ്ങി. കണ്ണൂരിലും പരിസരപ്രദേശങ്ങളിലുമായാണ് വമ്പൻ താരനിരയടങ്ങിയ സിനിമ ചിത്രീകരിക്കുന്നത്. പറശിനിക്കടവ് പാലത്തിനടിയിലാണ് പേരിടാത്ത സിനിമയുടെ ആദ്യ രംഗങ്ങൾ ചിത്രീകരിച്ചത്. സംവിധായകൻ ശ്രീകൃഷ്ണന്റെ നിർദ്ദേശ പ്രകാരം ഛായാഗ്രഹകൻ പി.സുകുമാർ രംഗങ്ങൾ ക്യാമറയിൽ ഒപ്പിയെടുത്തു.sanjeevani creation movi sreenivasan

ശ്രീനിവാസൻ ഒരു കുന്നിൻ ചെരുവിലൂടെ സൈക്കിളുമുന്തി വരുന്ന ഷോട്ടാണ് ആദ്യമായി ചിത്രീകരിച്ചത്. ശ്രീനിവാസൻ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 35 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തീകരിക്കും. സിനിമ നർമ്മത്തിൽ ചാലിച്ച ഫാമിലി എന്റർട്രെയിനറായിരിക്കുമെന്ന് സംവിധായകൻ ശ്രീകൃഷ്ണൻ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

സഞ്ജീവനി ഫിലിംസിന്റെ ബാനറിൽ വി.സി.സുധൻ, സി.വിജയൻ എന്നിവരടങ്ങുന്ന ടീമാണ് ചിത്രം നിർമ്മിക്കുന്നത്. ലെന നായികയാവുന്ന ചിത്രത്തിൽ ഹരിശ്രീ അശോകൻ, വിജയരാഘവൻ, സുനിൽ സുഗദ തുടങ്ങിയ പ്രമുഖരും വേഷമിടുന്നുണ്ട്.

English summary
sanjeevani creation movi, sreenivasan