Wednesday March 20th, 2019 - 1:16:pm
topbanner
topbanner

പുതിയ ലുക്കില്‍ സാനിയ ഇയ്യപ്പന്‍; പിന്നില്‍ താരസുന്ദരി

JB
പുതിയ ലുക്കില്‍ സാനിയ ഇയ്യപ്പന്‍; പിന്നില്‍ താരസുന്ദരി

കൊച്ചി: ക്വീന്‍ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് സാനിയ ഇയ്യപ്പന്‍. ചിന്നു എന്ന ഒറ്റ കഥാപാത്രത്തിലൂടെ മികച്ച ഒരുപാട് ചിത്രങ്ങള്‍ സാനിയെ തേടിയെത്തിയിരുന്നു. ചെറിയ സമയത്തിനുള്ളില്‍ തന്നെ ചെറുതും വലുതമായ ചിത്രങ്ങളുടെ ഭാഗമാകാന്‍ സാനിയയ്ക്ക് കഴിഞ്ഞു.

സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച വിഷയമായ ഒരു പേരായിരുന്നു താരത്തിന്റേത്. സാനിയയുടെ വസ്ത്രധാരണം തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പൊതുവേദിയിലും അവാര്‍ഡ് ദാന ചടങ്ങിലുമൊക്കെ അതീവ ഗ്ലാമറസായി എത്തുന്നത് താരത്തിനെതിരെ സൈബര്‍ ആക്രമണത്തിന് വരെ കാരണമായി.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സാനിയ ഇയ്യപ്പന്റെ മനോഹരമായ ചിത്രമാണ് ഡ്രമാറ്റിക് പാര്‍ട്ടിവെയര്‍ ധരിച്ചു നില്‍ക്കുന്ന ചിത്രം താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വസ്ത്ര വൈറാലായിരിക്കുകയാണ്. നിരവധി പേരാണ് വസ്ത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ഈ ഡ്രമാറ്റിക് പാര്‍ട്ടി വെയറിനു പിന്നിലെ കൈകള്‍ പൂര്‍ണിമ ഇന്ദ്രജിത്താണ്. 6 ദിവസം എടുത്താണ് ആ വസ്ത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഈ വസ്ത്രത്തിന്റെ അഴകേറ്റുന്നത് ഫ്രില്‍സും ഫ്ലോണ്‍സും. ഒപ്പം ഓംബ്രെ ഫിനിഷും. ഓരോ ഫ്രില്ലും പ്രത്യേകം ലെയറുകളായി ചെയ്താണ് സ്‌കര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

 

Viral News

Read more topics: saniya iyyappan, in new look,
English summary
saniya iyyappan in new look
topbanner

More News from this section

Subscribe by Email