Wednesday October 17th, 2018 - 11:00:am
topbanner
Breaking News

സാനിയ മിര്‍സ ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറണം

akhila
സാനിയ മിര്‍സ ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറണം

ന്യൂഡല്‍ഹി: ഇറച്ചിക്കോഴിയുടെ പരസ്യത്തില്‍ അഭിനയിച്ച ടെന്നീസ് താരം സാനിയ മിര്‍സ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്ന നിലപാടുമായി സി.എസ്.ഇ (സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയേണ്‍മെന്റ്). ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യമാണെന്നും സാനിയ ഈ പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നും സി.എസ്.ഇ ആവശ്യപ്പെട്ടു. വസ്തുതകള്‍ക്ക് നിരക്കാത്തതും അതിശയോക്തി കലര്‍ന്നതും ദ്വയാര്‍ത്ഥമുണ്ടാക്കുന്ന തരത്തിലുള്ളതുമാണ് പരസ്യമെന്ന അഡ്വര്‍ടെയ്‌സ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അഭിപ്രായത്തെ സി.എസ്.ഇയും അംഗീകരിക്കുന്നു.

'ഇറച്ചിക്കോഴികളില്‍ ആന്റിബയോട്ടിക്സ് കുത്തിവെയ്ക്കുന്ന പ്രവണതയുണ്ടെന്നും പരസ്യം അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി സാനിയ മിര്‍സക്ക് കത്തയച്ചിരുന്നു. കൂടാതെ ഇന്ത്യയിലെ മാതൃകാ വ്യക്തികളില്‍ ഒരാളായ സാനിയ ഇത്തരമൊരു പരസ്യത്തില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടതായി സി.എസ്.ഇ.യിലെ സീനിയര്‍ പ്രോഗാം മാനേജരായ അമിത് ഖുറാന പറഞ്ഞു.

കോഴിയിറച്ചി കഴിക്കൂ, അത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെന്നായിരുന്നു പരസ്യത്തിലെ വാചകം. ഇറച്ചിക്കോഴികളില്‍ ആന്റിബയോടിക്സ് ഉപയോഗിക്കുന്നില്ലെന്നുള്ള തെറ്റായ ധാരണ പരസ്യത്തിലുണ്ട്. ഇത് 2014ല്‍ സി.എസ്.ഇ നടത്തിയ പഠനത്തിന് വിരുദ്ധമാണ്. മെയ് 23-നകം പരസ്യം പിന്‍വലിക്കുകയോ പരസ്യത്തില്‍ മാറ്റം വരുത്തുകയോ ചെയ്യണമെന്ന് ഇന്ത്യയിലെ പൗള്‍ട്ടി ഡെവലപ്മെന്റ് ആന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന് അഡ്വെടൈസ്മെന്റ് സ്റ്റാന്‍ഡേഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read more topics: sania mirza, advertisement
English summary
sania mirza asked to publicly disassociate from misleading poultry advertisement
topbanner

More News from this section

Subscribe by Email