topbanner
Monday January 22nd, 2018 - 12:05:am
topbanner

നിങ്ങള്‍ എന്തൊരു വിരൂപനായിരുന്നു ആ ചിത്രത്തില്‍; നിങ്ങള്‍ പിന്നെ എങ്ങനെയാണ് ഇത്ര സുന്ദരനായതെന്ന് ലാലിനോട് സംഗീത ലക്ഷ്മണ

rajani v
നിങ്ങള്‍ എന്തൊരു വിരൂപനായിരുന്നു ആ ചിത്രത്തില്‍; നിങ്ങള്‍ പിന്നെ എങ്ങനെയാണ് ഇത്ര സുന്ദരനായതെന്ന് ലാലിനോട് സംഗീത ലക്ഷ്മണ

ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മേക്ക് ഓവറിനെ പരിഹസിച്ച് സംഗീത ലക്ഷ്മണനെ രൂക്ഷമായി വിമര്‍ഷിച്ച് ലാല്‍ ഫാന്‍ രംഗത്ത് എത്തിയിരുന്നു. മൂന്ന്-നാല് ദിവസമായി ടോയിലെറ്റില്‍ പോകാത്ത ഒരാളുടെ ലുക്കുമായാണ് മോഹന്‍ലാല്‍ ഇറങ്ങിയിരിക്കുന്നതെന്നാണ് സംഗീതയുടെ പരിഹാസം.എന്നാല്‍ 2012ല്‍ മോഹന്‍ലാലുമായി സംഗീത നടത്തിയ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും വൈറലാകുന്നത്.

അഭിമുഖത്തില്‍ സംഗീത ചോദിക്കുന്നത് ഇങ്ങനെ, ''ഞാന്‍ തുറന്നു പറയുകയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ നിങ്ങള്‍ എന്തൊരു വിരൂപനായിരുന്നു. വില്ലന്‍ എന്ന നിലയില്‍ മനസില്‍ പതിയുന്ന കഥാപാത്രമായിരുന്നു അത്. ആര്‍ക്കും മറക്കാന്‍ കഴിയാത്ത കഥാപാത്രവും മുഖവുമായിരുന്നു അത്.

അതൊക്കെ സത്യം. പക്ഷെ അവിടുന്ന് ഇങ്ങോട്ട്, ഇപ്പോള്‍ എന്റെ മുന്നിലിരിക്കുന്ന മോഹന്‍ലാല്‍. ഈ രൂപമാറ്റം എങ്ങനെയായിരുന്നു?''. സൗന്ദര്യത്തെ കുറിച്ച് താന്‍ കോണ്‍ഷ്യസ് ആയിരുന്നില്ലെന്നും സൗന്ദര്യം എന്ന കാര്യം ഒരു അഭിനേതാവിന് സിനിമയില്‍ വേണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ മറുപടി പറഞ്ഞു തുടങ്ങി.

 

 

English summary
sangeetha lekshman mohanlal interview
topbanner topbanner

More News from this section

Subscribe by Email