topbanner
Wednesday June 28th, 2017 - 2:18:pm
topbanner

സംഘമിത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി: ശ്രുതി ഹാസന്റെ ചിത്രം വൈറലാകുന്നു

suvitha
സംഘമിത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി: ശ്രുതി ഹാസന്റെ ചിത്രം വൈറലാകുന്നു

ശ്രുതി ഹാസൻ, ജയം രവി, ആര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുന്ദര്‍ സിനി ഒരുക്കുന്ന പുതിയ ചിത്രമാണ് സംഘമിത്ര. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംഘമിത്രയിൽ ശ്രുതി ഹാസന്‍ കുതിരപ്പുറത്തിരിക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്.

കാന്‍ ഫിലിം ഫെസ്റ്റിവലിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. കുതിരപ്പുറത്തിരുന്ന് പടപൊരുതുന്ന ഒരു പോരാളിയെ പോലെയാണ് ശ്രുതിയെ കാണാൻ സാധിക്കുന്നത്. രണ്ട് ഭാഗങ്ങളിലായൊരുങ്ങുന്ന ചിത്രത്തില്‍ ശ്രുതി ഹാസനാണ് ടൈറ്റില്‍ കഥാപാത്രമായെത്തുന്നത്. ആര്യയും ജയംരവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ചിത്രത്തിനായി കഠിന പരിശീലനത്തിലായിരുന്നു ശ്രുതി. ചിത്രത്തിന് വേണ്ടിയുള്ള സംഘട്ടന രംഗങ്ങള്‍ പരിശീലിക്കുന്ന വീഡിയോ ഇതിന് മുൻപ് തന്നെ താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ബാഹുബലിയുടെ ആര്‍ട് ഡയറക്ടര്‍ സാബു സിറിലാണ് സംഘമിത്രയുടെയും ആര്‍ട് ഡയറക്ടര്‍. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.

Read more topics: sangamithra, sruthihasan, viral
English summary
sruthi hasan picture viral in film sngamithra
topbanner topbanner

More News from this section

Subscribe by Email