topbanner
Sunday December 17th, 2017 - 11:37:am
topbanner
topbanner

സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം നയന്‍താര

rajani v
സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം നയന്‍താര

ബാഹുബലിക്ക് ശേഷം തെന്നിന്ത്യയില്‍ ഒരുങ്ങുന്ന മെഗാബജറ്റ് ചിത്രം സംഘമിത്രയില്‍ ശ്രുതി ഹാസനു പകരം നയന്‍താര നായികയാകും. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ ഇറങ്ങിയതിന് ശേഷം ശ്രുതി ചിത്രത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. അനുഷ്‌കയെയും പരിഗണിച്ചെങ്കിലും നയന്‍സിന് നറുക്ക് വീഴുകയായിരുന്നു.

സി സുന്ദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആരെ നായികയാക്കണമെന്ന് ഓണ്‍ലൈന്‍ സര്‍വേയും അണിയറ പ്രവര്‍ത്തകര്‍ നടത്തി. ഈ വോട്ടെടുപ്പിലും നയന്‍താരയാണ് മുന്നിലെത്തിയത്. അനുഷ്‌ക ഷെട്ടിയാണ് രണ്ടാമതെത്തിയത്. അനുഷ്‌ക ഷെട്ടി, നയന്‍താര, ഹന്‍സിക, തമന്ന, കാജല്‍ അഗര്‍വാള്‍ എന്നിവരാണ് സര്‍വേ പട്ടികയിലുണ്ടായിരുന്നത്.

ജയം രവിയും ആര്യയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായില്ലെന്നും കൃത്യമായ പ്ലാനിംഗ് ഇല്ലെന്നും ചണ്ടിക്കാട്ടിയാണ് ശ്രുതി ചിത്രത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ ശ്രുതി ആശയക്കുഴപ്പം കാരണം പിന്‍മാറിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

 

English summary
sangamithra nayanthara played central character
topbanner topbanner

More News from this section

Subscribe by Email