Tuesday May 22nd, 2018 - 9:12:pm
topbanner

നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ വിജയ്ബാബു മര്‍ദ്ദിച്ചതായി പരാതി

RAJANI
നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ വിജയ്ബാബു മര്‍ദ്ദിച്ചതായി പരാതി

കൊച്ചി: നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ നടന്‍ വിജയ് ബാബുവിനെതിരെ പോലീസ് കേസെടുത്തു. വിജയ് ബാബു ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചതായാണ് പരാതി.

സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തിവരുകയായിരുന്നു ഇടക്ക് ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടായി.

ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിലെത്തി ചികിത്സ തേടി.

 

 

 

Read more topics: sandrathomas, complaint, vijaybabu
English summary
sandrathomas complaint aganist vijaybabu

More News from this section

Subscribe by Email