Thursday February 21st, 2019 - 11:53:am
topbanner

ബിജു മേനോന്‍ കുടിയ്ക്കുമോ ? ചോദ്യത്തിന് തക്ക മറുപടിയുമായി സംയുക്ത വര്‍മ്മ

suji
ബിജു മേനോന്‍ കുടിയ്ക്കുമോ ? ചോദ്യത്തിന് തക്ക മറുപടിയുമായി സംയുക്ത വര്‍മ്മ

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് സംയുക്ത. ഭര്‍ത്താവും നടനുമായ ബിജു മേനോന്റെ മദ്യപാനത്തെ കുറിച്ച് താരത്തിന്റെ മറുപടിയിങ്ങനെ

'' ഞാന്‍ യോഗിയാണ് എനിക്കതിന്റെ ആവശ്യം ഇല്ല. പക്ഷേ മറ്റെ യോഗിക്ക് ആവശ്യം ഉണ്ട്. ആള്‍ കര്‍മ്മ യോഗിയാണല്ലോ. എനിക്ക് യോഗാമതി, അതാണ് ഏറ്റവും വലിയ ലഹരി. ബിജുവേട്ടന്‍ കഴിക്കും.

ബിജുവിന്റെ ഫ്രണ്ട്‌സിന്റെ ഭാര്യമാരോക്കെ പറയും ബിജു ഡ്രിങ്ക്‌സ് കഴിച്ചുട്ടോ ഇന്നലെ, കൂടുതലായിരുന്നു. എനിക്കാണെങ്കില്‍ അതേപ്പറ്റി സംസാരിക്കുന്നതെ ഇഷ്ടമല്ല. അതൊക്കെ ഒരോരുത്തരുടെ ഇഷ്ടം അല്ലെ. ബിജുവിന് അതായിരിക്കും ഇഷ്ടം. ജോലി കഴിഞ്ഞു വരുന്നതു നല്ല സമ്മര്‍ദ്ദത്തിലായിരിക്കും.

ഒന്നു റിലാക്‌സ് ചെയ്യാന്‍ തോന്നില്ലെ. ഓരോരുത്തര്‍ക്കും ഓരോ മട്ടിലാണു റിലാക്‌സേഷന്‍. ചിലര്‍ക്ക് മദ്യം ആകാം എന്നും സംയുക്ത പറയുന്നു. എന്തായാലും സംയുക്തയുടെ മറുപടി കേട്ട് ചോദ്യകര്‍ത്താവ് ഞെട്ടിയിട്ടുണ്ടാകും.

 

Viral News

Read more topics: samyukta , biju menon
English summary
samyukta replay about biju menon drinking habit
topbanner

More News from this section

Subscribe by Email