Monday November 19th, 2018 - 6:28:am
topbanner

സംയുക്ത മേനോന് തിരക്കോടു തിരക്ക്

suji
സംയുക്ത മേനോന് തിരക്കോടു തിരക്ക്

ജീവാംശമായി കടന്നെത്തിയ സംയുക്ത മേനോന് ഇപ്പോള്‍ തിരക്കോടുതിരക്കാണ്. കൈനിറയെ ചിത്രങ്ങളാണ് താരത്തിന് ഇപ്പോഴുള്ളത്. ലില്ലിയില്‍ ത്രില്ലിംഗ് വേഷം കൈകാര്യം ചെയ്ത ശേഷം സംയുക്ത ഇനി അണ്ടര്‍വേള്‍ഡിലുമെത്തും.

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രമാണ് അണ്ടര്‍വേള്‍ഡ്. കാറ്റിന് ശേഷം ആസിഫും, അരുണും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഫര്‍ഹാന്‍ ഫാസില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദ് ഒടുവിലായി സംവിധാനം ചെയ്ത കാറ്റ് പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കിയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയിലാണ് സംയുക്ത ഇപ്പോള്‍ അഭിനയിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിസി നൗഫലാണ്.

 

Read more topics: samyukta menon ,busy
English summary
samyukta menon in a busy shedule
topbanner

More News from this section

Subscribe by Email