topbanner
Friday March 31st, 2017 - 4:01:am
topbanner

സാവിത്രിയായി സാമന്തയെത്തുന്നു

Lijin Kadukkaram
സാവിത്രിയായി സാമന്തയെത്തുന്നു

പഴയകാല നടി സാവിത്രിയുടെ ജീവിതം സിനിമയാകുന്നു. ലേഡി ശിവാജി എന്നറിയപ്പട്ടിരുന്ന സാവിത്രിയെ തിരശ്ശീലയില്‍ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയാണ്. നടി, ഗായിക, സംവിധായിക, നിര്‍മ്മാതാവ് തുടങ്ങി ചലച്ചിത്രത്തിന്റെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സാവിത്രി ഹിന്ദിയിലും എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

തമിഴ് സംവിധായകന്‍ നാഗ് അശ്വിനാണ് ചിത്രം ഒരുക്കുന്നത്. സാമന്ത ഉടന്‍ തന്നെ തിരക്കഥ കേള്‍ക്കുമെന്നു താരത്തിന്റെ വക്താവ് വ്യക്തമാക്കി. തിരക്കഥ കേട്ടശേഷം ചിത്രത്തിന്റെ കരാറില്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1950-60 കാലഘട്ടങ്ങളില്‍ തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളില്‍ തിളങ്ങിയ സാവിത്രിയെ സാമന്ത മനോഹരമാക്കുമെന്നാണ് തമിഴ് ചലച്ചിത്ര രംഗത്തെ സംസാരം.

Read more topics: samantha, savithri, tollywood
English summary
Samantha as Actor Savithri in upcoming tamil movie