topbanner
Tuesday May 23rd, 2017 - 8:34:am
topbanner

മോതിരം കൈമാറി: സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇനി കാത്തിരിപ്പ്

NewsDesk
മോതിരം കൈമാറി: സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇനി കാത്തിരിപ്പ്

മോതിരം കൈമാറി, സാമന്തയ്ക്കും നാഗചൈതന്യയ്ക്കും ഇനി കാത്തിരിപ്പ്. ഹൈദരാബാദില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ഇരു കുടുംബങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ഇരുവരും പരസ്പരം മോതിരം കൈമാറി. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന് നാഗയുടെ അച്ഛനും നടനുമായ നാഗാര്‍ജുന മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നടന്‍ റാണാ ദഗുബതിയാണ് തന്റെ ട്വിറ്ററിലൂടെ വിവാഹനിശ്ചയ ചിത്രമിട്ട് നവദമ്ബതികള്‍ക്ക് ആദ്യം ആശംസ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം ആദ്യമാണ് താനും നാഗചൈതന്യയും പ്രണയത്തിലാണെന്ന് സാമന്ത ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. തുടര്‍ന്ന് ഇരുവരും വിവാഹിതരാകുമെന്നും തീയതി പിന്നീട് തീരുമാനിക്കുമെന്നും നാഗാര്‍ജുന ഔദ്യോഗികമായി അറിയിച്ചു.

നാഗയുടെ സഹോദരനും നടനുമായ അഖിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ഡിസംബറില്‍ നടന്നിരുന്നു. നാഗയുടെയും വിവാഹം ഡിസംബറില്‍ തീരുമാനിച്ചെങ്കിലും സാമന്തയുടെയും നാഗയുടെയും തിരക്കുകാരണം നീണ്ടുപോവുകയായിരുന്നു.

Read more topics: samantha, naga chaitanya, engagement,
English summary
samantha naga chaitanya engagement
topbanner topbanner

More News from this section

Subscribe by Email