Thursday October 18th, 2018 - 5:12:pm
topbanner
Breaking News

മാധ്യമ പ്രവര്‍ത്തകന്റെ ലിപ് ലോക്ക് ചോദ്യത്തിന് സാമന്ത നല്‍കിയ മറുപടി ഇങ്ങനെ....

rajani v
മാധ്യമ പ്രവര്‍ത്തകന്റെ ലിപ് ലോക്ക് ചോദ്യത്തിന് സാമന്ത നല്‍കിയ മറുപടി ഇങ്ങനെ....

ലിപ് ലോക്കിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് സാമന്ത നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലിപ് ലോക്കിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ സാമന്ത നേരിട്ടത് മറുചോദ്യം കൊണ്ടാണ്. എന്തുകൊണ്ടാണ് വിവാഹിതരായ നായികമാരോട് മാത്രം ഈ ചോദ്യം ചോദിക്കുന്നത്. വിവാഹിതരായ പുരുഷന്മാരും കിസ് ചെയ്യാറുണ്ടല്ലോ. പക്ഷെ ആരും അത് ചോദിക്കാറില്ലല്ലോ.

സാമന്തയുടെ രംഗസ്ഥലം എന്ന ചിത്രത്തില്‍ ഇന്റര്‍വെല്ലിന് മുന്നോടിയായിട്ട് ഒരു ലിപ് ലോക്ക് സീനുണ്ട്. ഈ സീനുമായി ബന്ധപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകന്‍ സാമന്തയോട് ചോദ്യം ചോദിച്ചത്. സംവിധായകന്‍ സീന്‍ വിവരിച്ചതിന് ശേഷം കിസ് എന്നത് സാമന്തയ്ക്ക് വിട്ടുനല്‍കുകയായിരുന്നു.

വേണമെങ്കില്‍ ചെയ്യാം അല്ലെങ്കില്‍ വേണ്ട എന്നതായിരുന്നു സംവിധായകന്റെ നിലപാട്. സീനിന്റെ സമ്പൂര്‍ണതയ്ക്കായി അത് ചെയ്യാനുള്ള തീരുമാനം എടുത്തത് സാമന്ത തന്നെയായിരുന്നു.രംഗസ്ഥലത്തില്‍ നായകനെ സാമന്ത ചുംബിച്ചിട്ടില്ല. കവിളില്‍ നല്‍കിയ ചുംബനം ലിപ് ലോക്ക് കിസ് ആക്കി മാറ്റി എടുക്കുകയായിരുന്നു. സാമന്ത തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 

Read more topics: samantha, liplock, visual
English summary
samantha liplock visual
topbanner

More News from this section

Subscribe by Email