Thursday October 18th, 2018 - 12:10:am
topbanner
Breaking News

വിവാഹ സമ്മാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ച് സാമന്ത

suji
വിവാഹ സമ്മാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ച് സാമന്ത

സാമന്ത നാഗചൈതന്യ വിവാഹം ഏറെ ആര്‍ഭാടത്തോടെ ഗോവയില്‍ നടത്തിയത്. സിനിമാ ലോകവും ആരാധകരും ആഘോഷിച്ച വിവാഹമായിരുന്നു.ദിവസങ്ങളോളം നീണ്ട ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. കോടികളാണ് വിവാഹത്തിനായി താരജോഡികള്‍ ചെലവാക്കിയത്. മാത്രമല്ല വിവാഹത്തില്‍ നിരവധി സമ്മാനങ്ങളും താരങ്ങള്‍ക്ക് കിട്ടി.

ഇപ്പോഴിതാ സമന്ത മാതൃകാപരമായ ഒരു തീരുമാനമെടുത്തു. തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു. സമ്മാനങ്ങള്‍ കൂടിപ്പോയതു കൊണ്ടാണെന്ന് ധരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സാ ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സമന്ത വിവാഹ സമ്മാനങ്ങള്‍ ലേലത്തിന് വയ്ക്കുന്നത്.

സമ്മാനങ്ങള്‍ ലേലത്തില്‍ വില്‍ക്കുന്ന കാര്യം പറഞ്ഞപ്പോള്‍ നാഗചൈതന്യയും നാഗാര്‍ജുനയും അമലയും സന്തോഷത്തോടെ പിന്തുണയറിയിച്ചു.

Read more topics: samantha, wedding gifts, sale
English summary
samantha decided to sale wedding gifts
topbanner

More News from this section

Subscribe by Email