Friday December 14th, 2018 - 10:39:pm
topbanner

സമാന്ത പറയുന്നു;അതേ ഞങ്ങള്‍ അതിനെ കുറിച്ചു ചിന്തിച്ചു തുടങ്ങി, തിയതിയും തീരുമാനിച്ചു കഴിഞ്ഞു.....

rajani v
സമാന്ത പറയുന്നു;അതേ ഞങ്ങള്‍ അതിനെ കുറിച്ചു ചിന്തിച്ചു തുടങ്ങി, തിയതിയും തീരുമാനിച്ചു കഴിഞ്ഞു.....

നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. വിവാഹ ശേഷം സിനിമയുടെ തിരക്കുകളിലേക്ക് മടങ്ങിക്കഴിഞ്ഞു ഇരുവരും. എന്നാല്‍ ഇരുവരും ഒരു കുഞ്ഞിനെ കുറിച്ചു ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സിനിമയില്‍ നിന്നും തല്‍ക്കാലം വിട്ടു നില്‍ക്കാനും സാമന്ത ചിന്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ റിട്ടയര്‍മെന്റിനെ കുറിച്ച് സംസാരിക്കുകയുണ്ടായി.

എന്നാണ് സാമന്തയുടെ റിട്ടയര്‍മെന്റ് എന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇതായിരുന്നു.'എനിക്ക് വേണ്ടതെന്തോ അത് കിട്ടാതാകുമ്‌ബോള്‍ ഞാന്‍ സിനിമയില്‍ നിന്നും റിട്ടയര്‍ ചെയ്യും. തത്കാലം എന്തായാലും അങ്ങനെ സംഭവിക്കുന്നില്ല. പക്ഷെ എനിക്കെന്ന് ഒരു കുഞ്ഞ് വേണമെന്നുള്ളതിന് ഞാന്‍ ഒരു തീയ്യതി തീരുമാനിച്ചിട്ടുണ്ട്.

ഞങ്ങള്‍ അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട് എന്നാണ് വേണ്ടതെന്ന് തീരുമാനിച്ചിട്ടുമുണ്ട്. അത് ഞങ്ങള്‍ ഫിക്‌സ് ചെയ്ത ഡേറ്റിന് തന്നെ നടന്ന് കൊള്ളണമെന്നൊന്നുമില്ല. പക്ഷെ നാഗചൈതന്യയ്ക്ക് അത് തീരുമാനിച്ച തിയ്യതിയില്‍ തന്നെ നടക്കുമെന്ന് ഉറപ്പാണ്'. സാമന്ത പറഞ്ഞു.

എന്നാല്‍ തീയതി ഏതാണെന്നു പറയാന്‍ പറഞ്ഞപ്പോള്‍ അത് ശരിയാകില്ല ആ തീയ്യതി കഴിഞ്ഞാല്‍ പിന്നെ എല്ലാവരുടെ കണ്ണും നാഗചൈതന്യയുടെ മേല്‍ ആകുമെന്നായിരുന്നു സാമന്തയുടെ മറുപടി. കുഞ്ഞായിരിക്കും പിന്നീട് തന്റെ ലോകമെന്നും കുഞ്ഞുണ്ടായി ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ താന്‍ കുഞ്ഞിനോടൊപ്പം തന്നെയുണ്ടാകുമെന്നും സാമന്ത പറഞ്ഞു.

 

 

Read more topics: samantha, decesided, family life
English summary
samantha decesided family life
topbanner

More News from this section

Subscribe by Email