Friday November 16th, 2018 - 7:07:am
topbanner

ക്ഷയ രോഗിയായ തന്റെ മുന്‍ നായികയെ സഹായിച്ച് സല്‍മാന്‍ഖാന്‍

suji
ക്ഷയ രോഗിയായ തന്റെ മുന്‍ നായികയെ സഹായിച്ച് സല്‍മാന്‍ഖാന്‍

ക്ഷയ രോഗ ബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന പൂജയ്ക്ക് സഹായവുമായി സല്‍മാന്‍ഖാന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീര്‍ഗതി എന്ന ചിത്രത്തില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജയ്ക്ക് പിന്നീട് സിനിമയില്‍ വിജയിക്കാനായില്ല. ആറു മാസം മുമ്പാണ് താന്‍ ക്ഷയ രോഗിയാണെന്ന് പൂജ അറിഞ്ഞത്.

ഇതു വളരെ സങ്കടകരമായ വാര്‍ത്തയായിരുന്നു. പൂജ വീര്‍ഗതിയില്‍ അതുല്‍കുല്‍ക്കര്‍ണിയുടെ നായികയായിരുന്നു. പൂജയ്ക്ക് സഹായവുമായി ഞങ്ങളുടെ ടീം അവരെ ബന്ധപ്പെട്ടിട്ടുണ്ട്. രോഗം ഭേദമായി പൂജ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും സല്‍മാന്‍ പറഞ്ഞു.

രോഗം കൂടിയതോടെ തന്നെ സഹായിക്കണമെന്നു പൂജ സല്‍മാനു വീഡിയോ സന്ദേശം അയച്ചു. ഇതോടെ വാര്‍ത്തയാകുകയായിരുന്നു. നേരത്തെ അവര്‍ ഗോവയില്‍ ഒരു ചൂതാട്ട കേന്ദ്രത്തിലെ മാനേജറായിരുന്നു.

സോഷ്യല്‍മീഡിയയില്‍ സല്‍മാനോട് സഹായം ചെയ്യുന്ന വീഡിയോ ശ്രദ്ധേയമാകുന്നു.

Read more topics: salman, Pooja, medical treatment
English summary
salman offers financial aid to veergati actress Poojas medical treatment
topbanner

More News from this section

Subscribe by Email