Saturday March 23rd, 2019 - 2:30:pm
topbanner
topbanner

ക്രിസ്മസ് ഒരുമിച്ച് ആഘോഷിച്ച് സല്‍മാന്‍ഖാനും കാമുകി ലൂലിയയും

suji
ക്രിസ്മസ് ഒരുമിച്ച് ആഘോഷിച്ച് സല്‍മാന്‍ഖാനും കാമുകി ലൂലിയയും

ബോളിവുഡില്‍ സല്‍മാന്‍ഖാന്റെ പ്രണയം കുറച്ചുകാലമായി ചര്‍ച്ചയിലാണ്. സല്‍മാനും ലൂലിയ വാന്ററും സല്ലുവിന്റെ സഹോദരി അര്‍പ്പിത ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തതോടെ ബിടൗണ്‍ വാര്‍ത്ത ആഘോഷിക്കുകയാണ്. അപ്രതീക്ഷിതമായി ഇരുവരേയും ഒരുമിച്ച് കിട്ടിയതില്‍ പാപ്പരാസികളും ആഘോഷിക്കുകയാണ.

ചുവന്ന സ്‌കാര്‍ലെറ്റ് വേഷത്തില്‍ ലൂലിയ വാന്റര്‍ സല്ലുവിനൊപ്പം ഒരേ വാഹനത്തില്‍ ആണ് എത്തിയത്. പാര്‍ട്ടിയ്ക്ക് ശേഷം ഇരുവരും തിരികെ പോയതും ഒരുമിച്ചാണ്. തിരിച്ചുപോകാന്‍ കാറിന് അടുത്തെത്തിയപ്പോഴാണ് ക്യാമറകളില്‍പ്പെട്ടത്.
സല്ലുവിന്റെ മുന്‍ കാമുകി കത്രീനയും പാര്‍ട്ടിയ്‌ക്കെത്തിയിരുന്നു. എന്നാല്‍ സല്‍മാന്‍ എത്തും മുമ്പ് പോയി.                             
റൊമാനിയന്‍ ടിവി അവതാരകയും അഭിനേത്രിയുമായ ലൂലിയയും സല്‍മാനും സുല്‍ത്താനില്‍ സഹകരിച്ചതോടെയാണ് അടുത്തത്. പിന്നീട് ഗോസിപ്പുകള്‍ പരക്കുകയായിരുന്നു.

Read more topics: salman khan, lulia vantur
English summary
salman khan xmas celebration with lulia vantur
topbanner

More News from this section

Subscribe by Email