Friday February 22nd, 2019 - 1:50:am
topbanner

ഐശ്വര്യയോ, കത്രീനായോ ഒന്നുമല്ല സല്‍മാന്‍ ഖാന്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം; താരം തന്നെ അവസാനം അത് വെളിപ്പെടുത്തി

Jikku Joseph
ഐശ്വര്യയോ, കത്രീനായോ ഒന്നുമല്ല സല്‍മാന്‍ ഖാന്‍ കല്യാണം കഴിക്കാത്തതിന്റെ കാരണം; താരം തന്നെ അവസാനം അത് വെളിപ്പെടുത്തി

ബോളിവുഡില്‍ ഇന്ന് ആരാധകരുടെ ഏറ്റവും പ്രിയങ്കരനായ എലിജിബിള്‍ ബാച്ച്ലര്‍ ആണു സല്‍മാന്‍ ഖാന്‍. ഐശ്വര്യ റായി, കത്രീനാ കൈഫ് തുടങ്ങിയ ഇന്ത്യ കണ്ട ഏറ്റവും സുന്ദരിമാരുമാരുടെ കാമുകനാകാന്‍ ഭാഗ്യം ലഭിച്ച നടന്‍. സമപ്രായക്കാരായ എല്ലാ ഖാന്‍മാരുടെയും വിവാഹം കഴിഞ്ഞിട്ടും എന്തുകൊണ്ട് വിവാഹിതനാകാതെ നടക്കുന്നു എന്ന് ചോദിച്ചാല്‍ അദ്ദേഹത്തിന് ഉത്തരമുണ്ട്.

കത്രീനയോ ഐശ്വര്യയോ ഒന്നുമല്ല അതിനു കാരണക്കാര്‍. ഒരു ചടങ്ങില്‍ വച്ച് സല്‍മാന്‍ അതിനു മറുപടി നല്കിയതിങ്ങനെ...വിവാഹത്തിനു പണം ചെലവാക്കുന്ന രീതിയോട് തനിക്ക് എതിര്‍പ്പാണ്. കല്യാണത്തിനു പണം ചോദിച്ച് വരുന്ന ഒരാളെയും താന്‍ പ്രോത്സാഹിപ്പിക്കാറില്ല.

കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളുടെ കൂടെ ജീവിക്കാന്‍ നിങ്ങള്‍ കോടിക്കണക്കിനു പണം ചെലവാക്കുന്നു. എന്റെ പക്കല്‍ അതിനുള്ള പണമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത്. ഇതാണത്രേ താരത്തിന്റെ സങ്കടം. ഇതിനിടയില്‍ സല്‍മാന്റെ പുതിയ കാമുകി ലൂലിയ വാന്തൂരിയെ ഉടന്‍ വിവാഹം കഴിക്കുന്നു എന്നു പ്രചരണമുണ്ട്.

Viral News

Read more topics: salman khan, responding, marriage
English summary
salman khan responding on his marriage
topbanner

More News from this section

Subscribe by Email