Friday September 20th, 2019 - 12:55:am
topbanner
Breaking News
jeevanam

വാഗ ഗെയ്റ്റിനു മുന്‍പില്‍ സല്‍മാനും കത്രീനയും

JB
 വാഗ ഗെയ്റ്റിനു മുന്‍പില്‍ സല്‍മാനും കത്രീനയും

സല്‍മാന്‍ ഖാന്‍ നായകനാവുന്ന സംവിധായകന്‍ അലി അബ്ബാസ് സഫറിന്റെ 'ഭാരത്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസായി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും അതിര്‍ത്തി കുറിയ്ക്കുന്ന വാഗ ബോര്‍ഡറില്‍ നിന്നും പാക്കിസ്ഥാനിലേക്ക് മിഴിനട്ട് നോക്കി നില്‍ക്കുകയാണ് പോസ്റ്ററില്‍ താരങ്ങള്‍. ബ്ലാക്ക് സ്യൂട്ടാണ് സല്‍മാന്റെ വേഷം. സാരി ധരിച്ച കത്രീന ഷാള്‍ ഉപയോഗിച്ച് ശരീരം പുതച്ചിട്ടുണ്ട്. ചുരുണ്ടമുടി പാറിപ്പറന്നു കിടക്കുന്നു.

അമൃതസറിലുള്ള യഥാര്‍ത്ഥ വാഗ ബോര്‍ഡറില്‍ അല്ല ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഫോട്ടോയ്ക്ക് പിന്നിലെ മറ്റൊരു കൗതുകം. വാഗ ബോര്‍ഡറില്‍ സിനിമാ ഷൂട്ടിംഗിന് സുരക്ഷാകാരണങ്ങള്‍ കൊണ്ട് അതിര്‍ത്തി സുരക്ഷാസേന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍, പഞ്ചാബിലെ ലുധിയാനയിലെ ബല്ലോവല്‍ ഗ്രാമത്തില്‍ താല്‍ക്കാലികമായൊരുക്കിയ സെറ്റിലാണ് സിനിമയുടെ ഏതാനും ഭാഗങ്ങള്‍ ചിത്രീകരിച്ചതെന്ന് 'ഭാരതി'ന്റെ പ്രതിനിധി ഇന്ത്യന്‍ എക്‌സ്പ്രസിനോട് വെളിപ്പെടുത്തുന്നു. പാക്കിസ്ഥാനില്‍ ചിത്രീകരിക്കേണ്ട ദൃശ്യങ്ങളും ചിത്രത്തിലുണ്ടെന്നും അതിനും അനുമതി പ്രശ്‌നമുള്ളതുകൊണ്ടാണ് താല്‍ക്കാലിക സെറ്റ് ഒരുക്കുകയായിരുന്നെന്നും അണിയറപ്രവര്‍ത്തകന്‍ പറയുന്നു.

'ടൈഗര്‍ സിന്ദാ ഹെ' എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫര്‍- സല്‍മാന്‍ ഖാന്‍- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ഭാരതി'നുണ്ട്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഭാരത്'. 'സുല്‍ത്താന്‍', 'ടൈഗര്‍ സിന്ദാ ഹെ' എന്നിവയായിരുന്നു മുന്‍പ് ഈ കൂട്ടുക്കെട്ടില്‍ പിറന്ന ഹിറ്റ് ചിത്രങ്ങള്‍.

2014 ല്‍ പുറത്തിറങ്ങിയ ദക്ഷിണകൊറിയന്‍ സിനിമയായ 'ഓഡ് റ്റു മൈ ഫാദര്‍' എന്ന ചിത്രത്തിന്റെ പരിഭാഷയാണ് 'ഭാരത്' എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1947ലെ ഇന്ത്യ വിഭജകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതതെന്നും? ഒപ്പും വിഭജനാനന്തര ഇന്ത്യയുടെ 70 വര്‍ഷം കാലയളവിലുള്ള സംഭവങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ടെന്നാണ് ബോളിവുഡില്‍ നിന്നും വരുന്ന റിപ്പോര്‍ട്ട്. ഒരു മനുഷ്യന്റെയും ജനതയുടെയും ഒരുമിച്ചുള്ള യാത്ര, എന്നാണ് ചിത്രത്തെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ വിശേഷിപ്പിക്കുന്നത്.

മുംബൈ, ഡല്‍ഹി, അബുദാബി, സ്‌പെയിന്‍, മാള്‍ട്ട എന്നിവിടങ്ങളിലാണ് 'ഭാരത്' ചിത്രീകരിക്കുന്നത്. ദിശ പടാനി, സുനില്‍ ഗ്രോവര്‍, ജാക്കി ഷ്റോഫ്, താബു, മാനവ് വിജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. 2019 ല്‍ ഈദിനോട് അടുപ്പിച്ചാവും ചിത്രം റിലീസിനെത്തുക. അതുല്‍ അഗ്‌നിഹോത്രിയുടെ റീല്‍ ലൈഫ് പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡും ഭൂഷണ്‍ കുമാറിന്റെ ടി സീരീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Viral News

English summary
salman khan new film bharath first look poster
topbanner

More News from this section

Subscribe by Email