ജോധ്പൂര്‍ സെഷന്‍സ് കോടതിക്ക് മുന്‍പാകെയുള്ള സല്മാന് ഖാന്റെ ജാമ്യാപേക്ഷ പരിഗണനയിലാണ്. ഇതിലെ വിധിക്കായി ഏവരും കാത്തിരിക്കുകയാണ്. 1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിലാണ് സല്മാന് അഞ്ച് വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചത്.
ലക്ഷക്കണക്കിന് ആരാധകര്‍ക്ക് പുറമെ ബോളിവുഡ് സെലിബ്രിറ്റികളില്‍ നിന്നും അങ്ങ് പാകിസ്ഥാനില്‍ നിന്ന് വരെ പിന്തുണ തേടിയെത്തിയിരുന്നു. ഇപ്പോള്‍ സാക്ഷാല്‍ കിംഗ് ഖാന് ഷാറൂഖ് ഖാനാണ് സല്ലുവിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സെലിബ്രിറ്റി ആയത് കൊണ്ടാണ് സല്‍മാനെ ശിക്ഷിച്ചതെന്നാണ് ഷാറൂഖ് പറയുന്നത്. സെലിബ്രിറ്റി ആയതിനാല്‍ കുറ്റം തെളിയും മുന്‍പ് കുറ്റക്കാരനായി വിധിക്കപ്പെടും. സല്‍മാനോട് ഇത് പല തവണ നടന്നിട്ടുണ്ട്. നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ കഴിവുള്ള വ്യക്തിയല്ല ഞാന്‍. പക്ഷെ വ്യക്തിപരമായ നിലയില്‍ സല്മാന് സംഭവിക്കുന്നത് സംഭവിക്കരുത് എന്ന് ആഗ്രഹിച്ച് പോകുന്നുണ്ട്, ഷാറൂഖ് ഖാന് വ്യക്തമാക്കുന്നു.