Tuesday February 19th, 2019 - 4:39:pm
topbanner

പ്രിയങ്കയോട് പിണക്കമോ; പത്രങ്ങളുടെ വായടപ്പിച്ച് സല്‍മാന്‍

suji
പ്രിയങ്കയോട് പിണക്കമോ; പത്രങ്ങളുടെ വായടപ്പിച്ച് സല്‍മാന്‍

മുംബൈ: സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ നിന്നും പ്രിയങ്ക ചോപ്ര അവസാന നിമിഷം പിന്‍മാറിയത് ഏവരെയും അമ്പരിപ്പിച്ചിരുന്നു. നിക് ജോണാസുമായുള്ള എന്‍ഗേജ്‌മെന്റിനൊപ്പം ചേര്‍ന്നാണ് അലി അബ്ബാസ് സഫറിന്റെ ഭാരതില്‍ നിന്നും പ്രിയങ്ക പിന്‍മാറിയത്. ബോളിവുഡിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവാണ് ഇതോടെ വഴിമാറിയത്.

സല്‍മാന്‍ ഖാന് ഇക്കാര്യത്തില്‍ രോഷമുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇനിയൊരിക്കലും പ്രിയങ്കയ്ക്ക് ഒപ്പം ജോലി ചെയ്യില്ലെന്നും താരം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ അഭ്യൂഹങ്ങള്‍ പിതാവ് സലീം ഖാന്‍ തള്ളിക്കളഞ്ഞു. ഇതൊക്കെ സിനിമയില്‍ സാധാരണ കാര്യമാണെന്ന് അദ്ദേഹം പറയുന്നു.

ലവ്‌രാത്രിയുടെ ട്രെയിലര്‍ ലോഞ്ചില്‍ സല്‍മാനോട് ഇക്കാര്യം ചോദിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി താന്‍ പത്രം വായിച്ചിട്ടില്ലെന്ന് സല്‍മാന്‍ വ്യക്തമാക്കി. ഇത് വായിച്ചാല്‍ മറുപടി നല്‍കാമെന്നാണ് താരം നല്‍കിയ മറുപടി.

പ്രിയങ്കയുടെ അമ്മ മധുവും സല്‍മാന് രോഷമുണ്ടെന്ന റിപ്പോര്‍ട്ട് തള്ളിയിരുന്നു. മാധ്യമങ്ങളാണ് അനാവശ്യമായി സംസാരം ഉണ്ടാക്കുന്നതെന്നാണ് ഇവര്‍ വ്യക്തമാക്കിയത്.

 

Viral News

English summary
salman khan has a savage response to priyanka chopra quitting bharat
topbanner

More News from this section

Subscribe by Email