Saturday September 22nd, 2018 - 7:31:am
topbanner

വിദേശയാത്രയ്ക്കായി അനുമതി നല്‍കണമെന്ന ആവശ്യവുമായി സല്‍മാന്‍ഖാന്‍ കോടതിയെ സമീപിച്ചു

Jikku Joseph
വിദേശയാത്രയ്ക്കായി അനുമതി നല്‍കണമെന്ന ആവശ്യവുമായി സല്‍മാന്‍ഖാന്‍ കോടതിയെ സമീപിച്ചു

വിദേശയാത്രയ്ക്കായി അനുമതി നല്‍കണമെന്ന ആവശ്യവുമായി സല്‍മാന്‍ഖാന്‍ കോടതിയെ സമീപിച്ചു. 4 രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സല്‍മാന്‍ഖാന്‍ ജോധ്പൂര്‍ കോടതിയെ സമീപിച്ചത്.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 5 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലയിരുന്നു സല്‍മാന്‍ഖാന്‍. രാജ്യം വിടരുത്, അടുത്ത മാസം 7-നു കോടതിയില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് സല്‍മാന് ജാമ്യം അനുവദിച്ചിരുന്നത്.

നേരത്തെ ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് സല്‍മാന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിലായിരുന്നു ജാമ്യം. കൂടാതെ 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവുത്തിന്റെ പുറത്തായിരുന്നു ജാമ്യം. സല്‍മാനടക്കം ഏഴുപേരാണ് കേസിലെ പ്രതികള്‍.

1998 സെപ്റ്റംബര്‍ 26-ന് ജോദ്പൂരിലെ ഭവാദില്‍ വച്ചും 28-ന് ഗോദാഫാമില്‍ വച്ചുമാണ് സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടത്.

 

English summary
salman khan files plea in jodhpur court seeking permission to travel abroad
topbanner

More News from this section

Subscribe by Email