Sunday September 23rd, 2018 - 11:53:pm
topbanner

സല്‍മാന്റെ സഹായം എത്തിയില്ല; പഴയ നായികയ്ക്ക് രവി കിഷന്റെ ചികിത്സാസഹായം

suji
സല്‍മാന്റെ സഹായം എത്തിയില്ല; പഴയ നായികയ്ക്ക് രവി കിഷന്റെ ചികിത്സാസഹായം

സല്‍മാന്‍ ഖാന്റെ പഴയകാല നായിക പൂജ ദാദ്‌വാള്‍ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്ഷയരോഗവും, ശ്വാസകോശത്തില്‍ ഇന്‍ഫെക്ഷനും ബാധിച്ച് വീര്‍ഗതി എന്ന ചിത്രത്തില്‍ അഭിനയിച്ച പൂജയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നു. സാമ്പത്തിക സഹായമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയില്‍ സല്‍മാന്‍ ഖാന്റെ സഹായവും അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ സല്‍മാന്റെ സഹായം എത്താന്‍ കാലതാമസം നേരിട്ടു. ഇതിനിടെയാണ് മറ്റൊരു താരമായ രവി കിഷന്‍ പൂജയുടെ അവസ്ഥ കേട്ടറിഞ്ഞത്. ഏറെക്കാലം മുന്‍പാണ് ഇദ്ദേഹം പൂജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. ഹൈദരാബാദില്‍ ഷൂട്ടിലായിരുന്ന താരം തന്റെ സുഹൃത്തുക്കള്‍ വഴി പൂജയ്ക്കുള്ള ധനസഹായം എത്തിക്കുകയായിരുന്നു.

ഭോജ്പുരി താരമായ രവി കിഷന്‍ ഇതാദ്യമായല്ല ഇത്തരത്തില്‍ ധനസഹായങ്ങള്‍ നല്‍കുന്നത്. സല്‍മാന്‍ ഖാന്റെ സഹായത്തിനായി ശ്രമിച്ചെങ്കിലും ഇത് ഫലം കണ്ടില്ലെന്ന് പൂജ വെളിപ്പെടുത്തിയിരുന്നു. ചായ കുടിക്കാന്‍ പോലും മറ്റുള്ളവരുടെ കാരുണ്യത്തിലായിരുന്നു ഇവര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്.

 

English summary
salman khan co star pooja dadwal finally receives help from ravi kishan
topbanner

More News from this section

Subscribe by Email