Thursday June 20th, 2019 - 10:44:am
topbanner
topbanner

മലയാളത്തിന്റെ കുഞ്ഞിക്ക ബോളിവുഡില്‍ സല്‍മാന്‍ ഖാനോട് മത്സരിക്കുന്നു

BI
മലയാളത്തിന്റെ കുഞ്ഞിക്ക ബോളിവുഡില്‍ സല്‍മാന്‍ ഖാനോട് മത്സരിക്കുന്നു

മലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ സല്‍മാനോട് മത്സരിക്കുന്നു. സല്‍മാന്റെ ബ്രഹ്മാണ്ഡ ചിത്രം ഭാരതും ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായ ദി സോയാഫാക്ടറുമാണ് അടുത്തടുത്ത് റിലീസിംഗിന് ഒരങ്ങുന്നത്. നിലവില്‍ സല്‍മാന്റെ ഭാരത് ജൂണ്‍ അഞ്ചിനും ദുല്‍ഖറിന്റെ ദ സോയാഫാക്ടര്‍ ജൂണ്‍ 14 നും റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്.

ഇരു ചിത്രങ്ങളുടെയും റിലീസ് തമ്മില്‍ ഒരാഴ്ചത്തെ വ്യത്യാസമുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ ദുല്‍ഖര്‍ ചിത്രത്തിന് എതിരാളിയാവുക സല്‍മാന്‍ ചിത്രം തന്നെയാവും.

1947ലെ ഇന്ത്യ വിഭജന കാലത്ത് നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരത് ഒരുക്കിയിരിക്കുന്നത്. 'ടൈഗര്‍ സിന്ദാ ഹേ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അലി അബാസ് സഫര്‍, സല്‍മാന്‍ഖാന്‍, കത്രീന കൈഫ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് ഭാരത്.

തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമായ 'സോയാ ഫാക്ടറി'ല്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ വേഷത്തിലാണ് എത്തുന്നത്. സോനം കപൂര്‍ ആണ് നായിക. അനുജാ ചൗഹാന്‍ രചിച്ച 'ദി സോയാ ഫാക്റ്റര്‍' എന്ന പുസ്തകത്തെ ആസ്പദമാക്കി, അഭിഷേക് ശര്‍മ സംവിധാനാം ചെയ്യുന്ന ചിത്രമാണ് 'ദി സോയാ ഫാക്റ്റര്‍'. ഫോക്‌സ് സ്റ്റാര്‍ ഇന്ത്യയാണ് നിര്‍മ്മാതാക്കള്‍. ചിത്രത്തിനായി ദുല്‍ഖര്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.

 

 

Read more topics: salman khan, dulquer salman
English summary
salman khan and dulquer salman movie same time relese
topbanner

More News from this section

Subscribe by Email