Tuesday November 20th, 2018 - 3:58:am
topbanner

ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടി സല്‍മാനും അക്ഷയും

suji
ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടി സല്‍മാനും അക്ഷയും

ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ഫോര്‍ബ്‌സിന്റെ നൂറു സെലിബ്രിറ്റികളുടെ പട്ടികയില്‍ ഇടം നേടി സല്‍മാനും ആക്ഷയ് കുമാറും. എന്നാല്‍ ഷാരൂഖ് ഇക്കുറി സ്ഥാനം പിടിച്ചില്ല. 

380 ലക്ഷം ഡോളര്‍ പ്രതിഫല തുകയുമായി 2017ല്‍ 65 ാം സ്ഥാനത്താണ് ഷാരൂഖ് പട്ടികയിലിടം പിടിച്ചത്. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളിലൊരാളായ അക്ഷയ് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും കഥാപാത്രങ്ങളും കൈകാര്യം ചെയ്‌തെന്നും ഫോര്‍ബ്‌സ് ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.പാഡ്മാനിലെ അക്ഷയുടെ കഥാപാത്രം പ്രത്യേക പ്രശംസയ്ക്ക് പാത്രമായി. സിനിമകളില്‍ നിന്ന് നേടിയ പ്രതിഫലത്തോടൊപ്പം 20ല്‍പരം ബ്രാന്‍ഡുകളില്‍ നിന്ന് നേടിയ സമ്പാദ്യവും അക്ഷയുടെ പ്രതിഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40.5 മില്ല്യണ്‍ ഡോളറുമായി അക്ഷയ് പട്ടികയില്‍ 76ാം സ്ഥാനത്താണ്.

സല്‍മാന്‍ 37.7 മില്ല്യണ്‍ ഡോളറുമായി 52മതാണ്. ടൈഗര്‍ സിന്ദാഗേ പോലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളും സുസുക്കി, ക്ലോര്‍മിന്റ് പോലുള്ള ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതും സല്‍മാന് ലിസ്റ്റില്‍ ഇടം നേടാന്‍ സഹായിച്ചു.

41കാരനായ അമേരിക്കന്‍ ബോക്‌സിങ് താരം ഫ്‌ളോയ്ഡ് മെയ്വെതറാണ് ഫോര്‍ബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 285 മില്ല്യണ്‍ ഡോളറാണ് ഫ്‌ളോയ്ഡിന്റെ പ്രതിഫലത്തുക.

 

Read more topics: salman khan, akshay kumar, forbes
English summary
salman khan akshay kumar among worlds 100 highest paid entertainers says forbes
topbanner

More News from this section

Subscribe by Email