Wednesday June 19th, 2019 - 11:14:pm
topbanner
topbanner

ഭരതില്‍ അഭിനയിക്കാന്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കും ... അപ്പോഴാണ് ; പ്രിയങ്കയെ വിമര്‍ശിച്ച് സല്‍മാന്‍ഖാന്‍

suji
ഭരതില്‍ അഭിനയിക്കാന്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കും ... അപ്പോഴാണ് ; പ്രിയങ്കയെ വിമര്‍ശിച്ച് സല്‍മാന്‍ഖാന്‍

ആറ് മാസങ്ങള്‍ക്ക് മുമ്പാണ് അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സല്‍മാന്‍ ഖാന്‍ ചിത്രം 'ഭാരതില്‍' നിന്ന് നടി പ്രിയങ്ക ചോപ്ര പിന്‍മാറിയത്. നിക്ക് ജോനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ഭാരതില്‍നിന്ന് പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയെക്കാളും തന്റെ വിവാഹത്തിന് പ്രധാന്യം നല്‍കിയ പ്രിയങ്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

ഭാരതിനായി എന്തും നല്‍കാന്‍ ആളുകള്‍ തയ്യാറാണ്. ചിലപ്പോള്‍ ഭര്‍ത്താവിനെ വരെ ഉപേക്ഷിക്കാന്‍. അപ്പോഴാണ് പ്രിയങ്ക ചിത്രം തന്നെ ഉപേക്ഷിച്ചതെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നന്ദി പ്രിയങ്ക, ഞാനെന്നും അവരോട് കടപ്പെട്ടിരിക്കും. എന്തെന്നാല്‍ അവര്‍ കാരണമാണ് ചിത്രത്തില്‍ നായികയായി കത്രീന കെയ്ഫ് എത്തിയത്. ചിത്രത്തില്‍നിന്ന് പ്രിയങ്ക പിന്മാറിയിരുന്നില്ലെങ്കില്‍ കത്രീനയെ എങ്ങനെ ചിത്രത്തില്‍ അഭിനയിപ്പിക്കുമായിരുന്നുവെന്നും സല്‍മാന്‍ ഖാന്‍ പറഞ്ഞു. പ്രിയങ്കയുടെ സൗകര്യത്തിനനുസരിച്ച് ചിത്രീകരണത്തിന്റെ തീയ്യതി മാറ്റാമെന്ന് ഞാന്‍ അവരോട് പറഞ്ഞിരുന്നു. എന്നാല്‍ വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ക്ക് എത്ര സമയം വേണ്ടിവരുമെന്ന് തനിക്കറിയില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഭാരതിന്റെ ട്രെയിലര്‍ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സല്‍മാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ നിന്ന പ്രിയങ്ക പിന്മാറിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. വിവാഹനിശ്ചയം കാരണമാണ് സിനിമയില്‍ നിന്ന് പുറത്ത് പോകുന്നതെന്ന് പ്രിയങ്ക തങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പും നല്‍കാതെ ചിത്രത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയത് ഒട്ടും ശരിയായില്ലെന്ന് സിനിമയുടെ സഹനിര്‍മാതാവായ നിഖില്‍ നമിത് ട്വിറ്ററില്‍ കുറിച്ചിരുന്നു. 2014ല്‍ റിലീസായ ദക്ഷിണ കൊറിയന്‍ ചിത്രം ഓഡ് ടു മൈ ഫാദര്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭാരത്. ചിത്രം ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തും

 

 

 

Read more topics: salman khan, priyanka
English summary
salman khan against priyanka
topbanner

More News from this section

Subscribe by Email