Wednesday September 26th, 2018 - 11:19:am
topbanner

അധോലോകത്തിന്റെ വധഭീഷണി പരിഗണിക്കാതെ സല്‍മാന്‍ ഖാന്‍

suji
അധോലോകത്തിന്റെ വധഭീഷണി പരിഗണിക്കാതെ സല്‍മാന്‍ ഖാന്‍

അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ ഭീഷണിയെത്തുടര്‍ന്ന് സല്‍മാന്‍ ഖാന്റെ സിനിമാ ചിത്രീകരണം മുംബൈ പോലീസ് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചിരുന്നു. എന്നാല്‍ ഭീഷണി വകവെയ്ക്കാതെ റേസിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി സല്‍മാന്‍ വീണ്ടും രംഗത്തിറങ്ങി.

ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് ഷൂട്ട് അഞ്ച് ദിവസം കൊണ്ടാണ് നടക്കുന്നത്. സംവിധായകനും, കൊറിയോഗ്രാഫറുമായ റെമോ ഡിസൂസയ്ക്കും സഹതാരങ്ങള്‍ക്കും ഒപ്പം സല്‍മാന്‍ റിഹേഴ്‌സല്‍ നടത്തുന്നുണ്ട്. അനില്‍ കപൂര്‍, ബോബി ഡിയോള്‍, ജാക്വിലിന്‍, ഡെയ്‌സി ഷാ, സാഖിബ് സലീം, ഫ്രെഡി ദാരുവാല എന്നിവരും ചിത്രീതകരണത്തില്‍ പങ്കെടുക്കുന്നു.

അധോലോക ഭീഷണി മൂലം സെറ്റില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ചിത്രീകരണം കഴിഞ്ഞാല്‍ അടുത്ത മാസം ബാങ്കോക്കിലും, ദുബായ്, അബുദാബി എന്നിവിടങ്ങളിലുമാണ് ഷൂട്ടിംഗ്.

 

Read more topics: salman, race 3
English summary
salman ignores death threats to shoot race 3 title back
topbanner

More News from this section

Subscribe by Email