Sunday November 18th, 2018 - 7:48:am
topbanner

സല്‍മാന്‍ സ്‌നേഹിക്കുന്നവര്‍ക്ക് കരള്‍ പറിച്ചു കൊടുക്കും ; അനുഭവം പങ്കുവെച്ച് ശ്വേതാ മേനോന്‍

rajani v
സല്‍മാന്‍ സ്‌നേഹിക്കുന്നവര്‍ക്ക് കരള്‍ പറിച്ചു കൊടുക്കും ; അനുഭവം പങ്കുവെച്ച് ശ്വേതാ മേനോന്‍

സല്‍മാന്‍ ഖാനുമായുള്ള വ്യക്തിബന്ധം വെളുപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടിയും മോഡലുമായ ശ്വേതാ മേനോന്‍. ഞാനും സല്‍മാനും 'ബന്ധ'നില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. സിനിമ വലിയ ഹിറ്റായി മാറി. ഫാഷന്‍ ഡിസൈനര്‍ വിക്രം ഫട്‌നസ് എന്റെ അടുത്ത സുഹൃത്താണ്.

ഞങ്ങള്‍ ഒന്നിച്ച് പങ്കെടുത്ത പല പാര്‍ട്ടികളും പോയിരുന്നു. ഇതില്‍ മിക്ക പാര്‍ട്ടികളും സല്‍മാനുമുണ്ടായിരുന്നു. ഞാന്‍ സാധാരണ മദ്യം കഴിക്കാറില്ല. പക്ഷേ ഒരു പാര്‍ട്ടിയില്‍ ഞാന്‍ വൈന്‍ കഴിച്ചു. ഇതു കാരണം തലചുറ്റി വീണ എന്നെ പൊക്കിയെടുത്ത് വീട്ടില്‍ എത്തിച്ചത് സല്‍മാനമായിരുന്നു.

വേറെയാരു അവസരത്തില്‍ എനിക്ക് നേരെ ഒരു യുവാവ് മദ്യം തെറിപ്പിച്ചു. ഒരു പാര്‍ട്ടിയില്‍ നൃത്തം ചെയുന്നതിനിടെയാണ് ഈ സംഭവം . ഇതു കണ്ട സല്‍മാനു ദേഷ്യം വന്നു. അദ്ദേഹം ഈ യുവാവിനെ ഇടിക്കാനായി എണീറ്റു. ഇതോടെ ഞാന്‍ ഇടപെട്ടാണ് സല്‍മാനെ പിന്തരിപ്പിച്ചത്.

സല്‍മാന്‍ എന്നെ വിളിച്ചിരുന്നത് 'മദ്രാസി അമ്മ' യെന്നാണ്. സ്‌നേഹിക്കുന്നവര്‍ക്ക് കരള്‍ പറിച്ചു കൊടുന്ന വ്യക്തിയാണ് സല്‍മാന്‍. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള കോപമാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടതിനു കാരണം. ഈ കാരണമാണ് പലരും അദ്ദേഹത്തെ കഠിനഹൃദയനയായി വിശേഷിപ്പിക്കുന്നതിനുള്ള കാരണം. സല്‍മാന്‍ നല്ല മനുഷ്യ സ്നേഹിയാണെന്നും ശ്വേതാ മേനോന്‍ പറഞ്ഞു.

 

Read more topics: salman, human love, swethamenon
English summary
salman human love swethamenon
topbanner

More News from this section

Subscribe by Email