Wednesday March 20th, 2019 - 1:17:am
topbanner
topbanner

ബിഗ് ബോസില്‍ ശ്രീശാന്തിനെ കടുത്ത ഭാഷയില്‍ കളിയാക്കി സല്‍മാന്‍ഖാന്‍

suji
ബിഗ് ബോസില്‍ ശ്രീശാന്തിനെ കടുത്ത ഭാഷയില്‍ കളിയാക്കി സല്‍മാന്‍ഖാന്‍

ബിഗ് ബോസ് ഹിന്ദി 12 ാം സീസണില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കടുത്ത ഭാഷയില്‍ കളിയാക്കി അവതാരകന്‍ സല്‍മാന്‍ ഖാന്‍. സഹ മത്സരാര്‍ത്ഥിയായ ദീപക് ഠാക്കൂറുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് ശ്രീശാന്തിനെ സല്‍മാന്‍ വിമര്‍ശിച്ചത്. ഈ ആഴ്ചയില്‍ ഷോയിലെ വില്ലനായി ദീപകിനെ മറ്റ് മത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ പറഞ്ഞു.

എന്തുകൊണ്ടാണ് മറ്റുള്ളവരോട് മോശമായി പെരുമാറുന്നതെന്ന് സല്‍മാന്‍ ചോദിച്ചപ്പോള്‍ താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ശ്രീശാന്തിന്റെ മറുപടി.തുടര്‍ന്നാണ് സല്‍മാന്‍ ശ്രീശാന്തിനെ പരിഹസിച്ചത്.

ശ്രീശാന്ത് വ്യക്തികളെ പണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് വിലയിരുത്തുന്നതെന്ന് ദീപക് കുറ്റപ്പെടുത്തി.

Viral News

Read more topics: salman, bigboss, sreesanth
English summary
salman criticize sreesanth
topbanner

More News from this section

Subscribe by Email