Saturday May 25th, 2019 - 12:49:pm
topbanner
topbanner

സല്‍മാന്‍ ഖാന്‍ തന്റെ ജീവിതത്തിലെ മാലാഖയാണെന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

suji
സല്‍മാന്‍ ഖാന്‍ തന്റെ ജീവിതത്തിലെ മാലാഖയാണെന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

ബോളിവുഡില്‍ ഇപ്പോഴും ബാച്ചിലറായി തിളങ്ങുന്ന താരമാണ് സല്‍മാന്‍ ഖാന്‍. പല താരങ്ങളെയും തനിക്കൊപ്പം നിര്‍ത്തി പച്ചപിടിക്കാന്‍ സഹായിക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ വളര്‍ച്ച നേടിക്കഴിഞ്ഞാല്‍ അതെല്ലാം മറക്കുന്നവരാണ് കൂടുതല്‍ പേരും. പക്ഷെ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അക്കൂട്ടത്തില്‍ പെടില്ല. സിനിയില്‍ അവസരങ്ങളില്ലാതെ കുഴങ്ങിയ തന്നെ രക്ഷപ്പെടുത്തിയത് സല്‍മാന്‍ ആണെന്ന് ജാക്വിലിന്‍ പറയുന്നു.

കിക്ക് എന്ന ചിത്രത്തിലേക്ക് ജാക്വിലിനെ നിര്‍ദ്ദേശിച്ചത് സല്‍മാന്‍ ഖാനാണ്. ചിത്രം ഹിറ്റായതോടെ വിജയിക്കപ്പെട്ട നായികമാരുടെ കൂട്ടത്തിലേക്ക് ജാക്വിലിന്‍ എത്തപ്പെട്ടു. ചിത്രത്തിന്റെ വിജയത്തിന്റെ പേരില്‍ വലിയ ബാനറുകളും, സീനിയര്‍ താരങ്ങളുടെയും ചിത്രങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ജുഡ്‌വാ 2ന്റെ വിജയത്തിന് ശേഷം റേസ് 3യുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ് ജാക്വിലിന്‍. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സല്‍മാന്റെ നായികയാവുകയാണ് താരം. മാലാഖയെ പോലെയാണ് അദ്ദേഹം എന്നെ കരിയറിന്റെ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഈ നേട്ടത്തിന് കാരണക്കാരനായെന്ന മട്ടില്‍ ഒരിക്കലും പെരുമാറിയിട്ടില്ല. ഇതെല്ലാം നിങ്ങളുടെ വിജയമാണ് എന്ന് സ്വയം അഭിമാനിക്കാനാണ് അദ്ദേഹം പ്രേരിപ്പിച്ചത്, ജാക്വിലിന്‍ വ്യക്തമാക്കുന്നു.

റേസ് 3 ചിത്രീകരണം പൂര്‍ത്തിയായാല്‍ പുതിയ ചിത്രം കിക്ക് 2വിലും സല്‍മാന്‍, ജാക്വിലിന്‍ കൂട്ടുകെട്ടാണ്.

 

 

Read more topics: salman khan, jaqualin fernadas
English summary
salman came like a guardian angel and picked me up from a career low
topbanner

More News from this section

Subscribe by Email