topbanner
Monday December 18th, 2017 - 1:10:am
topbanner
topbanner

അമ്മയുമായി പോരിനില്ലെന്ന് സലിംകുമാര്‍

rajani
അമ്മയുമായി പോരിനില്ലെന്ന് സലിംകുമാര്‍

താരസംഘടനയായ അമ്മയുമായി പോരിനില്ലെന്ന് സലിംകുമാര്‍. അമ്മയുമായി എല്ലാക്കാലത്തുമെന്നപോലെ തുടര്‍ന്നും സഹകരിക്കുമെന്നും സലിംകുമാര്‍ പറഞ്ഞു. രണ്ട് താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മറ്റൊരു താരം ഇതില്‍ ആരുടെയെങ്കിലും പക്ഷംപിടിച്ച് പ്രചാരണത്തിനിറങ്ങരുതെന്ന് അമ്മയില്‍ പൊതു ധാരണയുണ്ടായിരുന്നു.

പത്തനാപുരത്ത് ഗണേഷ്‌കുമാറും ജഗദീഷും മത്സരിച്ചപ്പോള്‍ ഗണേഷ്‌കുമാറിനുവേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനെത്തിയതിനെ എതിര്‍ത്തത് ഈ ധാരണയുടെ ലംഘനം ചൂണ്ടികാട്ടിയാണ്. അല്ലാതെ മോഹന്‍ലാലിനോടോ ഗണേഷ്‌കുമാറിനോടോ വ്യക്തിപരമായി യാതൊരു എതിര്‍പ്പും തനിക്കില്ല. പൊതു ധാരണയുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച വസ്തുതകള്‍ അമ്മയുടെ വൈസ് പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

കഴിദിവസം നടന്ന അമ്മയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുക്കാത്തത് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ്. ഒരു നടന്‍ എന്ന നിലയില്‍ കഴിയാവുന്ന തരത്തില്‍ അമ്മയ്ക്ക് വേണ്ടി പ്രവര്‍ത്തച്ചിട്ടുണ്ട്. ഫണ്ട് സമാഹരണത്തിനും മറ്റുമായി നടത്തിയ സ്‌റ്റേജ് ഷോകളിലടക്കം സജീവമായി പങ്കെടുത്തിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയതോടെയാണ് ഇത്തരം പരിപടികളില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്നത്.

തുടര്‍ന്നും ആരോഗ്യം അനുവദിക്കുന്ന കാലത്തോളം ഇത്തരം പരിപാടികളില്‍ സഹകരിക്കും. പൊതു ജനങ്ങള്‍ക്കും താരങ്ങള്‍ക്കുമായി അമ്മ നടത്തുന്ന നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും സലിംകുമാര്‍ പറഞ്ഞു.മോഹന്‍ലാല്‍ ഗണേഷിന്റെ പ്രചാരണത്തിനെത്തിയതില്‍ പ്രതിഷേധിച്ച് താന്‍ അമ്മയില്‍ നിന്ന് രാജിവച്ചതായി കാണിച്ച് ജനറല്‍ സെക്രട്ടറി മമ്മൂട്ടിയ്ക്ക് കത്ത് കൈമാറിയിരുന്നു.

എന്നാല്‍ കത്ത് കിട്ടിയിട്ടില്ലെന്നാണ് പ്രസിഡന്റ് ഇന്നസെന്റ് പറയുന്നത്. ഇന്നസെന്റിന് താന്‍ കത്ത് നല്‍കിയിട്ടില്ലാത്ത സ്ഥിതിയ്ക്ക് അതു ശരിയുമാണ്. രാജിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. രാജികത്ത് നല്‍കാന്‍ തനിക്ക് അവകാശമുള്ളതുപോലെ രാജി തള്ളാനുള്ള അവകാശം ഭാരവാഹികള്‍ക്കുമുണ്ട്.

പ്രണയവിവാഹത്തിനൊരുങ്ങിയ വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാക്കി: കോഴിക്കോട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കൂട്ട ആത്മഹത്യ; പ്രണയിച്ച് വിവാഹിതനായ മകന്‍ ഭാര്യയുമായി എത്തുമെന്ന് ഭയന്ന്

പിറന്നാള്‍ ചായക്കടയില്‍ ആഘോഷിച്ച് സുരേഷ് ഗോപി

 

 

Read more topics: salimkumar, amma, resign
English summary
salimkumar amma resign
topbanner topbanner

More News from this section

Subscribe by Email